ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം അരവിന്ദന്റെ അതിഥികളുടെ ഓഡിയോ ലോഞ്ചിലാണ് മലയാളികളുടെ പ്രിയ കൂട്ടുകെട്ടിന്റെ നർമ്മ സംഭാഷണം ഉണ്ടായത്. കഥപറയുമ്പോൾ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസനും സംവിധായകൻ എം മോഹനും ഒന്നിച്ച ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നു. ശ്രീനിവാസന്റെ ഭാര്യയായ വിമലാ ശ്രീനിവാസൻ, സത്യൻ അന്തിക്കാടിന് ഓഡിയോ സിഡി നൽകിക്കൊണ്ടായിരുന്നു പ്രകാശനം ചെയ്തത്. ഹരിനാരായണൻ രചിച്ചു ഷാൻ റഹ്മാൻ സംഗീതം നൽകിയ ആറ് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. സംവിധായകൻ എം. മോഹൻ ഏറെക്കാലം സത്യൻ അന്തിക്കാടിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കുടുംബങ്ങൾ ഒരുമിച്ച രസകരമായ ചടങ്ങിൽ ശ്രീനിവാസന്റെയും സത്യൻ അന്തിക്കാടിന്റെയും പ്രസംഗം ഏറെ രസാവഹമായിരുന്നു.
ഞാനും ശ്രീനിയും ന്യൂജനറേഷനൊപ്പം നടക്കുന്നവരാണ്. ഒരു കിതപ്പും തളർച്ചയും ഇല്ലാതെ ഒരിടത്തും ക്ഷീണിച്ചു ഇരിക്കാതെ ഞാനും ശ്രീനിയും കൂടി മൂകാംബികയിൽ പോയി സർവജ്ഞ പീഠം കയറി ഇറങ്ങി വന്നു ചെയ്ത സിനിമയായിരുന്നു നാടോടിക്കറ്റ് ചിത്രം സൂപ്പർ ഹിറ്റായി സത്യൻ അന്തിക്കാട് പറഞ്ഞു. അരവിന്ദന്റെ അതിഥികളും മൂകാംബികയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. അതിനാൽ തന്നെ ചിത്രവും നാടോടിക്കറ്റ് പോലെ വലിയ ഒരു ഹിറ്റായി മാറട്ടെ എന്നും സത്യൻ അന്തിക്കാട് പറയുകയുണ്ടായി. ചിത്രത്തിൽ മൂകാംബികയിൽ ലോഡ്ജ് നടത്തി ജീവിക്കുന്ന അരവിന്ദന്റെയും മുകുന്ദന്റെയും കതപറയുന്നു. നിഖിലാ വിമലാണ് ചിത്രത്തിലെ നായിക. ഉർവശി കെ. പി. എ. സി ലളിത, പ്രേം കുമാർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പ്രദീപ്കുമാർ നോബിൾ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച അരവിന്ദന്റെ അതിഥികൾ ഏപ്രിൽ 27ന് തിയറ്ററുകളിലെത്തും.