നായികയായി ഈച്ച; മാത്യു തോമസിന്റെ ലൗലി ത്രീഡിയിൽ

Advertisement

ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ ‘ഓഫാബി’ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം ‘ലൗലി’ തീയേറ്ററുകളിലേക്ക്. ഫാന്‍റസി കോമഡി ഡ്രാമയായൊരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. യുവതാരം മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് കൗതുകകരമായ കാര്യം. ത്രീഡിയിലാണ് ചിത്രം റിലീസ് ചെയ്യുക.

ചിത്രത്തിൽ 45 മിനിറ്റോളം ആണ് ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ ഉള്ളതെന്നാണ് റിപ്പോർട്ട്. ദിലീഷ് കരുണാകരൻ സംവിധാനം ചെയ്ത ചിത്രം ഷൂട്ട് ചെയ്തത് 51 ദിവസങ്ങൾ കൊണ്ടാണെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യാനായി 400 ഓളം ദിവസങ്ങളാണ് എടുത്തത്. അടുത്ത വർഷം ജനുവരിയിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Advertisement

‘ലൗലി’യിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്.

മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ലൗലിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ആഷിക് അബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് വിഷ്ണു വിജയ്, എഡിറ്റിംഗ് കിരൺ ദാസ്. വർഷങ്ങൾക്ക് മുൻപ് രാജമൗലി ഒരുക്കിയ ഈഗ എന്ന തെലുങ്ക് ചിത്രത്തിലാണ് പ്രേക്ഷകർ ഈച്ചയെ മുഖ്യ കഥാപാത്രമായി കണ്ടത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close