മാസ്റ്റര്‍ പീസിന്‍റെ ‘മാസ്’ ടീസര്‍ നാളെ..

Advertisement

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്‍റെ ഷൂട്ടിങ്ങ് ഇന്ന്‍ അവസാനിച്ചു. പക്കാ മാസ് മസാല പടമായി ഒരുങ്ങുന്ന മാസ്റ്റര്‍ പീസിന്‍റെ ഷൂട്ടിങ്ങ് 100 ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമ ആയതിനാല്‍ ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കോളേജ് അദ്ധ്യാപകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

Advertisement

മമ്മൂട്ടിയെ വെച്ചുതന്നെ രാജാധിരാജ ഒരുക്കിയ അജയ് വാസുദേവന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റര്‍പ്പീസ്. മുകേഷ്, ഗോകുല്‍ സുരേഷ്, ഉണ്ണിമുകുന്ദന്‍, മക്വബൂല്‍ സല്‍മാന്‍, വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.

ചിത്രം കാത്തിരിക്കുന്ന മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടിയുണ്ട്. നാളെ മാസ്റ്റര്‍പീസിന്‍റെ ആദ്യ ടീസര്‍ റിലീസ് ചെയ്യും. നാളെ രാത്രി 7 മണിയോടെ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജ് വഴിയാകും ടീസര്‍ പുറത്തുവിടുക.

ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close