കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി

Advertisement

നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്നത്.

മുപ്പതോളം സംവിധായകരും നിര്‍മ്മാതാക്കളുമാണ് പിച്ച് റൂം വഴി എഴുത്തുകാരുടെ കഥകള്‍ കേള്‍ക്കുന്നത്. പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്കുള്ള വലിയൊരു വാതില്‍ തന്നെയാകും ഇത്.

Advertisement

Pitch Room, Neo Film School

കുഞ്ഞിരാമായണം, ഗോദാ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബേസില്‍ ജോസഫ്, ആനന്ദം ഒരുക്കിയ ഗണേഷ് രാജ്, സണ്‍ഡേ ഹോളിഡേ, ബൈസിക്കില്‍ തീവ്സ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ജിസ് ജോയ്, ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്‍റണി തുടങ്ങി ഒട്ടേറെ സംവിധായകര്‍ പിച്ച് റൂമിന്‍റെ ഭാഗം ആകുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : http://www.neofilmschool.in/script-pitching-festival/

Advertisement

Copyright © 2017 onlookersmedia.

Press ESC to close