ഐ എം ഡി ബിയിൽ ഒന്നാമനായി ദളപതിയുടെ മാസ്റ്റർ; ടോപ് 10 ലിസ്റ്റ് ഇതാ

Advertisement

2021 എന്ന വർഷം ഇന്ത്യൻ സിനിമാ ലോകത്തിനു അത്ര നല്ല വർഷമല്ല. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ഏപ്രിൽ മുതൽ ഇന്ത്യയിലെ തീയേറ്ററുകൾ അടഞ്ഞു, സിനിമാ നിർമ്മാണ മേഖല സ്തംഭിച്ചു. എന്നിരുന്നാലും ഏപ്രിൽ വരെ ഒട്ടേറെ മികച്ച ചിത്രങ്ങൾ തീയേറ്ററിലും ഡിജിറ്റൽ മാധ്യമങ്ങളിലും റിലീസ് ചെയ്യുകയും അവയിൽ പലതും ആഗോള ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഈ വർഷം ഇന്ത്യയിൽ പുറത്തു വന്ന സിനിമകൾ, വെബ് സീരീസുകൾ എന്നിവയെല്ലാം കണക്കിലെടുത്തു, ലോക പ്രശസ്ത മൂവി ഡാറ്റ ബേസ് ആയ ഐ എം ഡി ബിയാണ് ആദ്യ ആറു മാസത്തെ ലിസ്റ്റ് പുറത്തു വിട്ടത്‌. ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ സിനിമാ/ സീരീസുകളുടെ ആ ലിസ്റ്റിൽ ഒന്നാമതാണ് വിജയ്- ലോകേഷ് കനകരാജ് ടീമിൽ നിന്ന് എത്തിയ മാസ്റ്റർ.

മാസ്റ്റർ ഒന്നാമത് എത്തിയ ലിസ്റ്റിൽ, ആസ്‌പിറന്റ്സ്, ദി വൈറ്റ് ടൈഗർ, ദൃശ്യം 2 , നവംബർ സ്റ്റോറി, കർണ്ണൻ, വക്കീൽ സാബ്, മഹാറാണി, ക്രാക്ക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നിവയാണ് ഇടം നേടിയത്. മലയാളത്തിൽ നിന്ന് ദൃശ്യം 2 , ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ ചിത്രങ്ങൾ ഈ ലിസ്റ്റിൽ ഇടം നേടിയപ്പോൾ, തമിഴിൽ നിന്ന് മാസ്റ്റർ, കർണ്ണൻ എന്നീ സിനിമകളും നവംബർ സ്റ്റോറി എന്ന വെബ് സീരിസുമാണ് ഇടം കണ്ടെത്തിയത്. ലിസ്റ്റിൽ നാലാം സ്ഥാനമാണ് ദൃശ്യം 2  നേടിയത് എങ്കിൽ പത്താം സ്ഥാനമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കരസ്ഥമാക്കിയത്. ഈ ലിസ്റ്റിൽ ഉള്ള സിനിമാ/ വെബ് സീരിസ് പേജുകൾക്കാണ് ഐ എം ഡി ബിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ചത്. ഈ വർഷം പുറത്തു വന്ന ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ ഐ എം ഡി ബി റേറ്റിങ് ലഭിച്ചത് ദൃശ്യം 2 എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന് ആയിരുന്നു എന്നതും വാർത്തയായിരുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close