“പ്രതിസന്ധിഘട്ടത്തിൽ ആ പ്രതിഫലത്തിന് വിജയ് സമ്മതിച്ചു…” മാസ്റ്ററിന്റെ നിർമാതാവ് സേവ്യർ ബ്രിട്ടോ വെളിപ്പെടുത്തുന്നു

Advertisement

കൊറോണ വൈറസ് തീർത്ത വലിയ പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ട് ദളപതി വിജയ് നായകനായി അഭിനയിച്ച മാസ്റ്റർ എന്ന ചിത്രം ബ്രഹ്മാണ്ട വിജയം കരസ്ഥമാക്കി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. വലിയ നിയന്ത്രണങ്ങളിലൂടെ തീയേറ്റർ തുറന്നപ്പോൾ ചിത്രത്തിന്റെ വിജയ സാധ്യതയെക്കുറിച്ച് പല ആശങ്കകളും ഉയർന്നുവന്നിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ പ്രതിസന്ധി സിനിമാ മേഖലയിൽ വലിയ നഷ്ടം തീർത്തിരുന്നു. ആ സമയം പ്രതിഫലവുമായി ബന്ധപ്പെട്ട് വിജയുടെ പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവ് സേവ്യർ ബ്രിട്ടോ. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് വിജയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ഈ ചോദ്യത്തിന് നിർമാതാവ് വ്യക്തമായ മറുപടി നൽകിയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണ് വിജയ്. എന്നാൽ കൊറോണ വൈറസ് തീർത്ത പ്രതിസന്ധിയിൽ സിനിമാ ലോകം വലിയ അനിശ്ചിതത്വം നേരിട്ടപ്പോൾ തന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ എന്തായിരുന്നു വിജയുടെ നിലപാട് എന്നറിയാൻ ഏവർക്കും വലിയ ആഗ്രഹമുണ്ട്. വളരെ കൃത്യവും ലളിതവും ആയിരുന്നു നിർമാതാവിന്റെ മറുപടി.

നിർമ്മാതാവ് സേവ്യർ ബ്രിട്ടോയുടെ വാക്കുകളിങ്ങനെ: പ്രതിഫലത്തിന്റെ കാര്യത്തിൽ മാർക്കറ്റ് അവസ്ഥയിൽ വലിയ മാറ്റങ്ങൾ വന്നതുകൊണ്ട് മുൻപ് സമ്മതിച്ച കാര്യങ്ങളിൽ നിന്നും മാറ്റം വരുത്തുന്നത് ന്യായം ആണെന്ന് എനിക്ക് തോന്നിയില്ല. മിസ്റ്റർ വിജയ് ഒരു നിശ്ചിത പ്രതിഫലത്തിന് സമ്മതിക്കുകയായിരുന്നു. ഞാൻ അത് നൽകി. ഒരു ചർച്ചയ്ക്കും ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ല. വളരെ പ്രൊഫഷണലായായിരുന്നു അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധം. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. വിജയ് പോലുള്ള ചില നടന്മാർക്ക് വിപണിയിൽ വലിയ ബഹുമാനം ലഭിക്കുന്നുണ്ട്. ഉണ്ടെങ്കിൽ മാത്രമേ സിനിമ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close