കൺവിൻസാക്കി സുരേഷ് കൃഷ്ണയും വൈബാക്കി രാജേഷ് മാധവനും കൂടെ ബേസിലും കൂട്ടരും.. ‘മരണമാസ്സ്‌’ മുന്നേറുന്നു..

Advertisement

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘മരണമാസ്സ്‌’. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ നായകനായ ബേസിൽ ജോസഫിനോടൊപ്പം തന്നെ തീയേറ്ററിനുള്ളിൽ വലിയ കൈയ്യടി നേടുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും സുരേഷ് കൃഷ്ണയും. ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രമാണ്. കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകരെ തീയേറ്ററിനുള്ളിൽ പൊട്ടി ചിരിപ്പിക്കുകയാണ്. അവസാനം വരെ ചിത്രത്തിന്റെ സസ്പെൻസ് ലെവൽ ഉയർത്തുന്നുമുണ്ട് രാജേഷ് മാധവന്റെ കഥാപാത്രം.

കണ്ടുമടുത്ത പതിവ് സീരിയൽ കില്ലർ സിനിമകളിൽനിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റോട് കൂടിയാണ് രാജേഷ് മാധവൻറ്റ കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഒരുപാട് വിവാഹാലോചനകൾ മുടങ്ങിയ ശേഷം നല്ല ഒരു ബന്ധം ഒത്തുകിട്ടിയ സന്തോഷത്തിൽ ജീവിതത്തെയും വൈവാഹികബന്ധത്തെയും പറ്റി ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രൈവറായാണ് സുരേഷ് കൃഷ്ണയ ജിക്കു എന്ന കഥാപാത്രത്തിലൂടെ സിനിമയിലെത്തിയിരിക്കുന്നത്.

Advertisement

‘കൺവിൻസിങ് സ്‌റ്റാർ’ സുരേഷ് കൃഷ്ണ ജിക്കു എന്ന കഥാപാത്രത്തിലൂടെ സ്പൂഫ് റഫറൻസുകൾ കൊണ്ട് പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തിറങ്ങിയ മറ്റു മലയാള സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളിൽ നിന്നും, കോമഡി കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമായ രണ്ട് പേരുടെയും കഥാപാത്രങ്ങൾ തീയേറ്ററുകളിൽ വൻ കൂട്ടച്ചിരി ഉണർത്തിയിരിക്കുകയാണ്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഈ കഥാപാത്രം രാജേഷ് മാധവന്റെയും സുരേഷ് കൃഷ്ണയുടെയും കരിയറിൽ തന്നെ വൻ വഴിതിരിവ് ഉണ്ടാക്കുമെന്നാണ് പ്രേക്ഷക അഭിപ്രായം.

സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും തകർപ്പൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്.

എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗോകുൽനാഥ് ജി, ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close