67 മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ ധനുഷ്, മികച്ച ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം..!

Advertisement

ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന അറുപത്തിയേഴാമത്‌ ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകുന്നേരം പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധി മൂലം ഒരു വർഷം വൈകിപ്പോയ അവാർഡുകൾ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആയിരുന്നു പ്രഖ്യാപിക്കേണ്ടിയിരുന്നത്. അഞ്ചു പ്രാദേശിക ജൂറികൾ കണ്ടു വിലയിരുത്തിയ ചിത്രങ്ങളിൽ നിന്ന് അവർ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. പ്രശസ്ത സംവിധായകൻ എൻ ചന്ദ്ര ചെയർമാൻ ആയ സെൻട്രൽ ജൂറി ആണ് അവാർഡുകൾ തീരുമാനിച്ചത്. 2019 ഇൽ സെൻസർ ചെയ്ത ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‍കാരം അസുരൻ എന്ന ചിത്രത്തിന് ധനുഷ്, ബോൻസ്‌ലെ എന്ന ചിത്രത്തിന് മനോജ് ബാജ്പേയ് എന്നിവർ നേടിയപ്പോൾ മികച്ച ചിത്രമായി മാറിയത് പ്രിയദർശൻ ഒരുക്കിയ മരക്കാർ ആണ്. മികച്ച വി എഫ് എക്‌സ്, മികച്ച വസ്ത്രാലങ്കാരം എന്നിവക്കുള്ള ദേശീയ പുരസ്കാരവും മരക്കാർ നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം മണികർണിക, പങ്കാ എന്നീ ചിത്രങ്ങളിലൂടെ കങ്കണ റണൗട്ട് നേടിയപ്പോൾ മികച്ച സംവിധായകൻ ആയി മാറിയത് ബഹട്ടർ ഹുറൈൻ ആണ്.

മികച്ച ക്യാമറാമാൻ ആയി ജെല്ലിക്കെട്ടിനു ഗിരീഷ് ഗംഗാധരൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നവാഗത സംവിധായകൻ ആയത് ഹെലൻ എന്ന ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യർ ആണ്. മികച്ച സഹനടനുള്ള അവാർഡ് സൂപ്പർ ഡീലക്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയ് സേതുപതി നേടിയപ്പോൾ പാർഥിപൻ ഒരുക്കിയ ഒത്ത സെരുപ്പ് സൈസ് 7 സ്‌പെഷ്യൽ ജൂറി അവാർഡ് കരസ്ഥമാക്കി. രാഹുൽ റീജി നായർ ഒരുക്കിയ കള്ള നോട്ടം ആണ് മികച്ച മലയാള ചിത്രം. മികച്ച സംഗീത സംവിധായകൻ ആയി വിശ്വാസം എന്ന തമിഴ് ചിത്രത്തിലൂടെ ഡി ഇമ്മൻ മാറിയപ്പോൾ മികച്ച മേക്കപ്പിനുള്ള അവാർഡും മലയാള ചിത്രം ഹെലൻ നേടി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close