ടൈറ്റാനിക് ഷൂട്ട് ചെയ്ത സെയിം ടെക്‌നിക്കിൽ തന്നെയാണ് മരക്കാർ ഷൂട്ട് ചെയ്തിരിക്കുന്നത്: പ്രിയദർശൻ..!

Advertisement

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം കൂടി ഈ ചിത്രം കരസ്ഥമാക്കിയതോടെ കാത്തിരിപ്പിനുള്ള ആക്കം കൂടി എന്ന് തന്നെ പറയാം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം മൂന്നു ദേശീയ പുരസ്‍കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, വി എഫ് എക്സ്, വസ്ത്രാലങ്കാരം എന്നിവയാണവ. അതോടൊപ്പം മികച്ച നൃത്ത സംവിധാനം, ഡബ്ബിങ്, വി എഫ് എക്സ് എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും ഈ ചിത്രം നേടിയെടുത്തു. പ്രിയദർശന്റെ മകൻ ആയ സിദ്ധാർഥ് ആണ് ഈ ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയി ജോലി ചെയ്തത്. ഇപ്പോൾ മരക്കാരിലെ വി എഫ് എക്സ് ജോലികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയദർശൻ. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്നു സംസാരിച്ചത്. ഏകദേശം മുപ്പതു ശതമാനത്തിനു മുകളിൽ കടൽ രംഗങ്ങൾ ഉള്ള ചിത്രമാണ് ഇതെങ്കിലും മരക്കാറിൽക്യാമറ കടൽ കണ്ടിട്ടില്ല എന്ന് പ്രിയദർശൻ പറയുന്നു.

Advertisement

ഹോളിവുഡ് ക്ലാസിക് ചിത്രം ടൈറ്റാനിക് ഷൂട്ട് ചെയ്ത സെയിം ടെക്‌നിക്കിൽ തന്നെയാണ് മരക്കാർ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും ഫുൾ ഗ്രീൻ സ്ക്രീൻ ഇട്ടു രാമോജി റാവു ഫിലിം സിറ്റിയിലെ കപ്പലിന്റെ കൂറ്റൻ സെറ്റിലാണ് ഈ ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് കപ്പലിലെ സീനുകൾ ഷൂട്ട് ചെയ്യാൻ ആയിരുന്നെന്നും ചിത്രത്തിലെ മുഴുവൻ കടലും വി എഫ് എക്സ് ആണെന്നും അദ്ദേഹം പറഞ്ഞു. വിഷ്വൽ എഫക്ട്സ് എല്ലാം ഇന്ത്യയിൽ തന്നെയാണ് ചെയ്തത് എന്നും ഹോളിവുഡ് നിലവാരത്തിലുള്ള വി എഫ് എക്സ് ഇന്ത്യയിൽ ചെയ്യാൻ സാധിക്കും എന്നതിന് തെളിവ് കൂടിയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളമാണ് ഈ ചിത്രത്തിലെ വി എഫ് എക്സ് ചെയ്യാനെടുത്ത സമയമെന്നും ഒന്നര ഏക്കറോളം വരുന്ന ജലം നിറച്ച ഒരു ടാങ്കിൽ ആണ് കടൽ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിൽ എട്ടടിയോളം വെള്ളവും തിരകൾ ഉണ്ടാക്കിയെടുക്കാൻ മെഷീനുകളും സ്ഥാപിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close