മരക്കാർ ഓണത്തിന് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയില്ല; തീയേറ്ററുകൾ വലിയ നഷ്ടത്തിലേക്ക്; മനസ്സു തുറന്നു ലിബർട്ടി ബഷീർ..!

Advertisement

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തു കുറവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം ഓണം റിലീസ് ആയി എത്തുമെന്ന് പ്രതീക്ഷ ഇല്ലെന്നു പ്രശസ്ത നിർമ്മാതാവും വിതരണക്കാരനും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12 ന് ഓണം റിലീസായി തീയറ്ററുകളിൽ റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷെ ഈ നിമിഷം വരെയും കേരളത്തിലെ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഒരു തീരുമാനവും എടുക്കാത്തത് കൊണ്ട് നിശ്ചയിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുവാൻ സാധിക്കുമെന്ന് സിനിമയുടെ നിർമ്മാതാക്കൾക്ക് പോലും വിശ്വാസമില്ലെന്ന് ആണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ലിബർട്ടി ബഷീർ പറയുന്നത്. റിലീസുമായി ബന്ധപ്പെട്ട സിനിമയുടെ വർക്കുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി ഇനി തിയേറ്ററുകൾ തുറന്നാൽ തന്നെ, ഈ സാഹചര്യത്തിൽ പ്രേക്ഷകർ വരാൻ പോകുന്നില്ല എന്നും അദ്ദേഹം പറയുന്നു.

ജനങ്ങൾ ഇത്രയും ഭയപ്പെടുന്ന ഈ അവസ്ഥയിൽ കുടുംബങ്ങൾ തിയേറ്ററിലേക്ക് വരില്ല എന്നും തിയേറ്റർ തുറന്നാൽ കറന്റ്‌ ബില്ലിനും എസിയ്ക്കുമായി ഭീമമായ നഷ്ടമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറയുന്നു. മൾട്ടിപ്ലക്സുകൾ ഉൾപ്പടെ കേരളത്തിലെ 600 ൽ അധികം തിയേറ്ററുകളിലാണ് മരക്കാർ റിലീസ് പ്ലാൻ ചെയ്തിരുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സംസ്ഥാനത്തെ മുഴുവൻ തീയേറ്ററുകളിലും ഒരു ചിത്രം റിലീസ് ചെയ്യുക എന്ന അപൂർവ റെക്കോർഡിന് ആണ് മരക്കാർ ഒരുങ്ങിയിരുന്നത്. എന്തൊക്കെ സംഭവിച്ചാലും മരക്കാർ ഒടിടി റിലീസ് ആവില്ല എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം റിലീസ് പറ്റിയില്ല എങ്കിൽ ഇനിയും കാത്തിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close