മോഹൻലാൽ നായകനായി എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് ആണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രവും അതുപോലെ തന്നെ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസും ആയിരുന്നു. ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രം നേടിയത്. അതോടൊപ്പം ബോധപൂർവമുള്ള ഡീഗ്രേഡിങ്, വാജ്യ പ്രിന്റുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു പരത്തൽ തുടങ്ങി ഒരുപാട് ആക്രമണങ്ങളും ഈ ചിത്രം നേരിട്ടു. എന്നാൽ രണ്ടാം ദിനം കുടുംബ പ്രേക്ഷകർ ഒഴുകി എത്തിയതോടെ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ഇപ്പോൾ വലിയ വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് നടത്തുകയും ചെയ്യുകയാണ്. എന്നാൽ ആദ്യ ദിനം ചിത്രം കണ്ട ഒരു പ്രേക്ഷകൻ, ഈ ചിത്രത്തിന്റെ സഹസംവിധായകനും സഹരചയിതാവുമായ അനി എ ഐ വി ശശിയോട് ചത്രത്തിന്റെ തിരക്കഥ മോശവുമെന്നു പറയുകയും അതിനു അനി മറുപടി കൊടുക്കുകയും ചെയ്തു.
സിനിമയുടെ തിരക്കഥ മോശമായിരുന്നു. തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. ഗ്രാഫിക്സ് കൊണ്ട് നിങ്ങൾ എന്ത് തന്നെ ചെയ്താലും തിരക്കഥ മോശമായാൽ കാര്യമില്ല, എന്നാണ് ആ പ്രേക്ഷകന് കമന്റു ചെയ്തത്. അതിനു മറുപടി ആയി അയാളോട് ക്ഷമ ചോദിച്ചു കൊണ്ടാണ് അനി മുന്നോട്ടു വന്നത്. ഏതായാലും ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. ആദ്യ ദിനം ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ മരക്കാരിനു ആണ്. ഇപ്പോൾ ആദ്യ നാല് ദിവസം കൊണ്ട് നാൽപ്പതു കോടിയോളമാണ് ഈ ചിത്രം ആഗോള ഗ്രോസ് ആയി നേടിയിരിക്കുന്നത്. ഓസ്ട്രേലിയ, ബ്രിട്ടൻ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലും റെക്കോർഡ് പ്രകടനമാണ് മരക്കാർ നടത്തുന്നത്.
Sorry to say, it was basically poor/lazy writing that affected the movie
— ImUtopian (@ImUtopian1990) December 3, 2021
Script is the foundation for any movie, if it's weak, no matter what you do with Graphic works, the end product will be mediocre
Hugely disappointed
We have movies like #Kaalapaani / #Pazhassiraja as ref.