ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമനായി മരക്കാർ; വീണ്ടും ഈ നേട്ടം മലയാളത്തിലെത്തിച്ചു മോഹൻലാൽ

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം ഇരുപത്തിയാറിനു ആഗോള റിലീസായി എത്താനൊരുങ്ങുകയാണ്. മാർച്ച് ആറിന് വൈകുന്നേരം അഞ്ചു മണിക്കാണ് ഇതിന്റെ മെഗാ ട്രൈലെർ ലോഞ്ച് നടന്നത്. മോഹൻലാൽ, അക്ഷയ് കുമാർ, ചിരഞ്ജീവി, സൂര്യ, റാം ചരൺ, യാഷ് എന്നിവർ പുറത്തു വിട്ട ഈ ട്രൈലെർ പിന്നീട് മഹേഷ് ബാബു, രക്ഷിത് ഷെട്ടി, നാഗാർജുന, ശില്പ ഷെട്ടി, അമിതാബ് ബച്ചൻ തുടങ്ങി ഒട്ടേറെ വമ്പൻ താരങ്ങൾ ഷെയർ ചെയ്തു. ഇപ്പോഴിതാ ഐ എം ഡി ബിയുടെ, ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഈ വർഷത്തെ ഇന്ത്യൻ സിനിമളുടെ ലിസ്റ്റിൽ മരക്കാർ ഒന്നാമത് എത്തിയിരിക്കുകയാണ്. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, രൺവീർ സിങ് എന്നിവർ ഒരുമിച്ചു അഭിനയിച്ച രോഹിത് ഷെട്ടി ചിത്രമായ സൂര്യവംശിയെ പിന്തള്ളിയാണ് മരക്കാർ ഒന്നാമത് എത്തിയത്.

ഇതിനു മുൻപ് ഒരു മലയാള സിനിമ ഇതേ നേട്ടം കരസ്ഥമാക്കിയത് മോഹൻലാൽ ചിത്രമായ ഒടിയനിലൂടെയായിരുന്നു. സൂര്യവംശി റിലീസ് ചെയ്യാൻ പോകുന്നത് മാർച്ച് 24 നു ആണ്. ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് ചിത്രങ്ങളോടും അതുപോലെ തെന്നിന്ത്യയിലെ മറ്റു വമ്പൻ ചിത്രങ്ങളോടും മത്സരിച്ചു മലയാള സിനിമയുടെ അഭിമാനമുയർത്തി മോഹൻലാൽ ചിത്രങ്ങൾ നേടുന്ന ഈ നേട്ടങ്ങൾ മോഹൻലാൽ എന്ന നടന്റെ അവിശ്വസനീയമായ താരമൂല്യത്തേയും പോപ്പുലാരിറ്റിയേയും കൂടിയാണ് നമ്മുക്ക് കാണിച്ചു തരുന്നത്. വമ്പൻ താരനിരയണിനിരക്കുന്ന മരക്കാർ മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രവുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close