ഇന്ത്യൻ നേവിയ്ക്ക് സേപ്ഷ്യൽ ഷോയുമായി മരക്കാർ അറബിക്കടലിന്റെ സിംഹം

Advertisement

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മാര്ച്ച് 26ന് റിലീസ് തീരുമാനിച്ച ചിത്രം കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം റിലീസ് നീട്ടിയിരിക്കുകയാണ്. പുതിയ റിലീസ് തിയതി വൈകാതെ തന്നെ അണിയറ പ്രവർത്തകർ അറിയിക്കും. കാലാപാനിയ്ക്ക് ശേഷം പ്രിയദർശന്റെ തന്നെ വളരെ വ്യത്യസ്തമായ ഒരു പാട്രിയോട്ടിക് ഫിലിമായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് മോഹൻലാൽ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്. പോർച്ചുഗീസ്ക്കാർ നമ്മുടെ നാട്ടിൽ കടന്നുവരുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം അവരെ തുരത്താനായി സാമുദ്രി മരക്കാരെ വിളിക്കുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് മരക്കാർ എന്ന് മോഹൻലാൽ വ്യക്തമാക്കി. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഒരു ‘സീ വാർ’ ചിത്രമായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ എന്ന സംവിധായകന്റെ ഒരുപാട് സിനിമാറ്റിക്കായ വസ്‌തുതകളും ചേർത്താണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മാര്ച്ച് 19ന് ഇന്ത്യൻ നേവിയ്ക്ക് മാത്രമായി മരക്കാർ അറബിക്കടലിന്റെ സിംഹം സ്‌പെഷ്യൽ ഷോയായി പ്രദർശിപ്പിക്കുന്നുണ്ട് എന്ന വിവരം മോഹൻലാൽ പുറത്തുവിട്ടിരിക്കുകയാണ്. ഈ ചിത്രം ഇന്ത്യൻ നേവിയ്ക്ക് പൂർണ്ണമായി ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും മോഹൻലാൽ പറയുകയുണ്ടായി. കുഞ്ഞാലിയുടെ പേരിൽ ഐ.എൻ.എസ് കുഞ്ഞാലി എന്ന നേവൽ ബേസ് തന്നെ നാവികസേനയ്ക്കുണ്ട്. ഇന്ത്യയിലെ ആദ്യത്തെ നേവൽ കമാന്റെന്റ് ആയിരുന്നു കുഞ്ഞാലി മരക്കാർ. കടലിലെ മാന്ത്രികൻ എന്നായിരുന്നു കുഞ്ഞാലി മരക്കാരെ വിശേഷിപ്പിച്ചിരുന്നത്. ബാഹുബലിയുമായി ചിത്രത്തെ കമ്പയർ ചെയ്യാൻ സാധിക്കില്ലയെന്നും മരക്കാർ ഒരു റിയലിസ്റ്റിക് ചിത്രമാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. വമ്പൻ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്. പ്രണവ് മോഹൻലാൽ, അർജ്ജുൻ, സുനിൽ ഷെട്ടി, പ്രഭു, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയുടെ ആദ്യ റിപ്പോർട്ട് ഇന്ത്യൻ നേവിയുടെ ഭാഗത്ത് നിന്ന് മാര്ച്ച് 19ന് അറിയാൻ സാധിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close