മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ് രാമദാസൻ സം സംവിധാനം ചെയ്ത ഇളയ രാജ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. ഗിന്നസ് പക്രു അവതരിപ്പിക്കുന്ന വനജൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന അതിമനോഹരമായ ഒരു ചലച്ചിത്രം ആണ് ഇളയ രാജ എന്ന് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നു. ഗിന്നസ് പക്രുവിനോപ്പം ഗോകുൽ സുരേഷ്, ഹരിശ്രീ അശോകൻ, ദീപക്, അനിൽ നെടുമങ്ങാട്, ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ, സിജി എസ് നായർ, അൽഫി പഞ്ഞിക്കാരൻ, അരുൺ, ജയരാജ് വാര്യർ, രോഹിത്, കവിത നായർ, ബിനീഷ് ബാബു, തമ്പി ആന്റണി, സിദ്ധാർഥ്, എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്
ഇപ്പോഴിതാ ഇളയ രാജക്കും ഗിന്നസ് പക്രുവിനും ആശംസയുമായി എത്തിയിരിക്കുന്നത് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം വലിയ തിരുമേനിയാണ് .തനിക് മാനസികമായി ഇഷ്ടവും അടുപ്പവുമുള്ള ഒരു വലിയ കലാകാരനാണ് പ്രിയപ്പെട്ട ഗിന്നസ്സ് പക്രുവെന്നും അതിശയത്തോടെയാണ് ഞാൻ ആ ചെറിയ വലിയ കലാകാരനെ നോക്കി കാണുന്നത് എന്നും തിരുമേനിപറയുന്നു. കൂടാതെ നമ്മുടെ സമൂഹത്തിൽ കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിന്റെ ഈ കാലഘട്ടത്തിൽ സാമൂഹിക പ്രതിബന്ധതയുള്ള ഇളയരാജക്കു എല്ലാവിധ പ്രാർത്ഥന ആശംസകളും നേരുകയും ചെയ്തു . കേരളത്തിലെ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാർ ക്രിസോസ്റ്റം.