ഞങ്ങൾ കഥ പറയാൻ ചെല്ലുമ്പോൾ ഇന്ത്യയിൽ തന്നെയുള്ള പ്രഗൽഭരാണ് ദുൽഖറിനോടു കഥ പറയാനായി നിൽക്കുന്നത് – ബിബിൻ ജോർജ്

Advertisement

മലയാളത്തിന്റെ സ്റ്റൈലിഷ് ആക്ടർ ദുൽഖർ സൽമാൻ നായകനായിയെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. മഹാനടിയിൽ ജമിനി ഗണേഷനായി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനെ തേടി ഒരുപാട് പ്രശംസകൾ വന്നിരുന്നു. സോളോ എന്ന ചിത്രത്തിന് ശേഷം നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് ദുൽഖർ മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. അന്യ ഭാഷ ചിത്രങ്ങളിൽ ഏർപ്പെട്ടുപോയ താരം തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഒരു യമണ്ടൻ പ്രേമകഥയുടെ സെറ്റിൽ ഭാഗമായത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ച ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് യമണ്ടൻ പ്രേമകഥക്ക് തിരക്കഥ ഒരുക്കുന്നത്. നവാഗതനായ ബി. സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ കരിയറിൽ തന്നെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധകരണക്കാരനായാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും കൊച്ചിയിലായിരിക്കും.

ഒരു യമണ്ടൻ പ്രേമകഥയുടെ തിരകഥാകൃത്തുകളിൽ ഒരാളായ ബിബിൻ ജോർജ് ‘ഒരു ബോംബ് കഥ’ എന്ന ചിത്രത്തിലൂടെ നായകനായി അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാൻ ചിത്രത്തിന്റെ വിശേഷങ്ങൾ ബിബിൻ പങ്കുവെച്ചിരുന്നു. ദുൽഖറിനോട് കഥ പറയാൻ ചെന്നപ്പോൾ ഇന്ത്യയിലെ തന്നെ മുൻനിര സംവിധായകർ താരത്തിനോട് കഥ പറയാൻ നിൽക്കുന്നുണ്ടായിരുന്നുവെന്നും ആ ക്യൂവിലുള്ള സംവിധായകരുടെ പേരുകൾ കേട്ടാൽ ഞെട്ടുമെന്നാണ് ബിബിൻ അഭിപ്രായപ്പെട്ടത്. ദുൽഖറിനോട് കഥ പറഞ്ഞ ശേഷം അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമോ എന്ന് ആദ്യം സംശയമുണ്ടായിരുന്നുവെന്നും പിന്നീട് ഒരുപാട് നിർദ്ദേശങ്ങൾ ദുൽഖർ തന്നിരുന്നുവെന്നും ബിബിൻ വ്യക്തമാക്കി. ദുൽഖറിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് തിരക്കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി 2 മാസത്തിന് ശേഷം വീണ്ടും കഥ കേൾക്കിപ്പിക്കുകയും ദുൽഖറിന് പൂർണ തൃപ്തി നൽകുന്ന കഥയിലേക്ക് എത്തിച്ചേരുകയായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു. ദുൽഖറിന്റെ അണിയറയിൽ ഒരുപാട് ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. അടുത്ത മാസം മൂന്നാം തിയതി ദുൽഖറിന്റെ ഹിന്ദി ചിത്രം ‘കർവാൻ’ റിലീസിനെത്തും. തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. തമിഴിയിൽ വാനും ഹിന്ദിയിൽ സോയാ ഫാക്ടറുമാണ് ദുൽഖറിന്റെ അണിയറയിലെ അന്യ ഭാഷ ചിത്രങ്ങൾ. മലയാളത്തിൽ എല്ലാവരും ഉറ്റു നോക്കുന്ന ചിത്രം ‘സുകുമാരകുറുപ്പാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close