ആദ്യം തീരുമാനിച്ചത് മഞ്ജുവാര്യരെ; ഐശ്വര്യ റായ് അതിഗംഭീരമാക്കിയ ആ സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിശേഷങ്ങൾ

Advertisement

മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി തമിഴിൽ ചെയ്ത ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നാണ് കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ. മമ്മൂട്ടിയോടോപ്പം തമിഴകത്തിന്റെ തല അജിത്, ലോക സുന്ദരി ഐശ്വര്യ റായ്, പ്രശസ്ത നായിക തബു  തുടങ്ങി ഒട്ടേറെ വലിയ താരങ്ങൾ അഭിനയിച്ച ഈ ചിത്രം ഇരുപതു വർഷം മുൻപാണ് റിലീസ് ചെയ്തത് പ്രശസ്ത ഛായഗ്രാഹകൻ കൂടിയായ രാജീവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കുറച്ചു അറിയാക്കഥകൾ പുറത്തു വരികയാണിപ്പോൾ. ഈ ചിത്രത്തിലേക്ക് രാജീവ് മേനോൻ ആദ്യം നായികയായി ആലോചിച്ചത് മഞ്ജു വാര്യരെ ആയിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുടെ നിർദേശ പ്രകാരമാണ് ഐശ്വര്യ റായിയെ മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അജിത്തിന്റെ നായികയായി തബുവാണ് ഈ ചിത്രത്തിലഭിനയിച്ചതു, ശ്രീവിദ്യ, ബേബി ശ്യാമിലി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വർഷമാണ് സംഭവിച്ചത്. നവാഗതനായ ജോഫിൻ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂർത്തിയായിട്ടില്ല. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടെനിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രവും ഐശ്വര്യ റായിയുടെ മീനാക്ഷി എന്ന കഥാപാത്രവും ഇന്നും തമിഴ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനമുള്ള കഥാപാത്രങ്ങളാണെന്നാണ് രാജീവ് മേനോൻ കുറച്ചു നാൾ മുൻപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്. മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതിലെ ഇരുവരുമൊന്നിച്ചുള്ള വളരെ വൈകാരികമായ ഒരു പ്രണയ രംഗം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒരു സംവിധായകനെന്ന നിലയിൽ തനിക്കു വലിയ തൃപ്തി സമ്മാനിച്ച രംഗങ്ങളിലൊന്നായിരുന്നു അതെന്നും രാജീവ് മേനോൻ പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close