ആദിവാസി കുടുംബങ്ങളെ വഞ്ചിച്ചെന്ന പരാതിയിൽ നടി മഞ്ജു വാര്യർ ഹാജരാകണം എന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി..!

Advertisement

പ്രശസ്ത നടി മഞ്ജു വാര്യർ ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നു ഒരു പരാതി കുറച്ചു കാലം മുൻപേ വന്നിരുന്നു. ഇപ്പോഴിതാ ആ പരാതിയുടെ അടിസ്ഥാനത്തിൽ നടി മഞ്ജു വാര്യർക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഈ വരുന്ന തിങ്കളാഴ്ച വയനാട് ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ് വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തിൽ പെടുന്ന 57 ആദിവാസി കുടുംബങ്ങൾക്ക് പുതിയ പാർപ്പിടം നിർമിച്ച് നൽകാമെന്ന് മഞ്ജുവാര്യർ നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നു എന്നും എന്നാൽ ഇതുവരെ അത് പാലിച്ചില്ലെന്നുമാണ് കോളനി നിവാസികളുടെ പരാതിയിൽ പറയുന്നത്.

ഏകദേശം 2 വർഷം മുൻപാണ് മഞ്ജു വാര്യർ ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകാം എന്നു വാക്ക് നൽകിയതത്രേ. എന്നാൽ 2018 ഇൽ ഉണ്ടായ പ്രളയത്തിൽ ആ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി എന്നും വീട് വച്ചു നൽകാമെന്ന മഞ്ജു വാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനം നില നിൽക്കുന്നത് കൊണ്ട് സർക്കാരും പഞ്ചായത്ത് അധികൃതരും മറ്റു സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാർ തങ്ങളുടെ പരാതിയിൽ പറയുന്നു. ഈ പരാതി ആദ്യം വന്ന സമയത്ത്, കോളനിയിലെ നിലവിലുള്ള വീടുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കിൽ എല്ലാ കുടുംബങ്ങൾക്കുമായി ആകെ 10 ലക്ഷം രൂപ നൽകുകയോ ചെയ്യാമെന്ന് ലീഗൽ സർവീസ് അതോറിറ്റി സിറ്റിംഗിൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇത് കോളനി നിവാസികൾ അംഗീകരിക്കാൻ തയ്യാറായില്ല എന്നത് കൊണ്ടാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാൻ പറഞ്ഞു കൊണ്ട് ഇപ്പോൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നോട്ടീസ് അയച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close