മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകരും സിനിമ പ്രേമികളും വിശേഷിപ്പിക്കുന്ന മഞ്ജു വാര്യർ നായിക ആയെത്തുന്ന ഉദാഹരണം സുജാത എന്ന ചിത്രം ഈ വരുന്ന സെപ്തംബര് 28 മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. നവാഗതനായ ഫാന്റം പ്രവീൺ ആണ് സംവിധാനം.
ജനപ്രിയ നടനായ ജോജു ജോര്ജും ജനപ്രിയ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിനു മുൻപേ ഇവർ രണ്ടു പേരും ചേർന്ന് നിർമ്മിച്ചത് രണ്ടു വര്ഷം മുൻപേ പുറത്തു വന്ന ദുൽകർ സൽമാൻ ചിത്രമായ ചാർളി ആണ്. മാർട്ടിൻ പ്രക്കാട്ട് തന്നെയാണ് ചാർളി സംവിധാനം ചെയ്തത്. ഉദാഹരണം സുജാത എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ എല്ലാവരും തന്നെ കാത്തിരിക്കുന്നത്.
ഏറെ ആസ്വദിച്ചു ചെയ്ത ചിത്രമാണ് ഉദാഹരണം സുജാത എന്നാണ് മഞ്ജു വാര്യർ പറയുന്നത്. ചിത്രം അടുത്ത ആഴ്ച തീയേറ്ററുകളിൽ എത്തുന്നതിന്റെ ആവേശത്തിൽ ആണ് മഞ്ജു വാര്യർ. ഓരോ പ്രേക്ഷകർക്കും സുജാതയെ ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ എന്നും മഞ്ജു വാര്യർ പറയുന്നു. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്തു എല്ലാ സഹായങ്ങളും ആയി ഒപ്പം നിന്ന തിരുവനന്തപുരം സ്വദേശികൾക്കു, പ്രത്യേകിച്ച് ചെങ്കൽച്ചൂള നിവാസികൾക്ക് മഞ്ജു വാര്യർ തന്റെ ഹൃദയം കൊണ്ട് നന്ദി പറഞ്ഞിട്ടും ഉണ്ട്. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും കൂടി മഞ്ജു വാര്യർ ഓർത്തെടുക്കുന്നു. അതോടൊപ്പം ഉദാഹരണം സുജാതയുടെ കൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ദിലീപ് ചിത്രമായ രാമലീലക്കുള്ള പിന്തുണയും മഞ്ജു വാര്യർ സുജാതയെ കുറിച്ചുള്ള തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
ഗോപി സുന്ദർ സംഗീതം പകർന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ മധു നീലകണ്ഠൻ ആയിരുന്നു. മഞ്ജു വാര്യർക്ക് ഒപ്പം ഈ ചിത്രത്തിൽ ജോജു ജോർജ്, നെടുമുടി വേണു, അലെൻസിയർ, മമത മോഹൻദാസ് എന്നിവരും