അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി; ആദ്യമായി വീണ്ടു സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കു വെച്ച് മണികണ്ഠൻ ആചാരി

Advertisement

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഒരു കലാകാരനാണ് മണികണ്ഠൻ ആചാരി. ഈ ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രമായുള്ള അതിഗംഭീര പ്രകടനം കൊണ്ട് ഈ നടൻ വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയെടുത്തു. പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളുടേയും അതുപോലെ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം പേട്ട എന്ന കാർത്തിക് സുബ്ബരാജ് ഒരുക്കിയ തമിഴ് ചിത്രത്തിന്റെയും ഭാഗമായി ഈ നടനെ നമ്മൾ കണ്ടു. തന്റെ മികച്ച പ്രകടനം കൊണ്ട് എല്ലാത്തരം പ്രേക്ഷകരുടേയും മനസ്സിലിടം നേടാൻ കഴിഞ്ഞ ഒരു പ്രതിഭ കൂടിയാണ് മണികണ്ഠൻ ആചാരി. ഇപ്പോഴിതാ ആദ്യമായി സ്വന്തമായി ഒരു വീട് ഉണ്ടാക്കിയതിന്റെ സന്തോഷം ഏവരുമായും പങ്കിടുകയാണ് ഈ നടൻ. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ ഇന്ന് പുതിയ വീട്ടിൽ നടന്ന പൂജ ചടങ്ങുകളുടെ ഫോട്ടോകൾ പങ്കു വെച്ച് കൊണ്ട് മണികണ്ഠൻ ആചാരി കുറിച്ച വാക്കുകൾ ഇങ്ങനെ, അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി. ഒരുപാട് പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞ് സഹായിക്കുകയും പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്. ആരോടും നന്ദി പറയുന്നില്ല. നന്ദിയോടെ ജീവിക്കാം.

പേട്ടയിൽ വിജയ് സേതുപതിക്ക് ഒപ്പവും അഭിനയിച്ച മണികണ്ഠൻ ആചാരി അതിനു ശേഷം വിജയ് സേതുപതിക്ക് ഒപ്പം സീനു രാമസാമി സംവിധാനം ചെയ്ത മാമനിതൻ എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലും ഒരു നിർണ്ണായക വേഷം ഈ നടൻ ചെയ്തിരുന്നു. എസ്രാ, ദി ഗ്രേറ്റ് ഫാദർ, അയാൾ ജീവിച്ചിരിപ്പുണ്ട്, അലമാര, വർണ്യത്തിലാശങ്ക, ചിപ്പി, ഈട, കാർബൺ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഈ നടൻ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രം റിപ്പർ ചന്ദ്രന്റെ ജീവിത കഥ പറയുന്ന റിപ്പർ എന്ന ചിത്രവും രാജീവ് രവി- നിവിൻ പോളി ടീമിന്റെ തുറമുഖം എന്ന ചിത്രവുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close