ലോക സിനിമകൾക്കൊപ്പം മലയാളത്തിന്റെ മണിച്ചിത്രത്താഴ്; ലെറ്റർബോക്സ് അണ്ടർസീൻ ഹൊറർ സിനിമാ ലിസ്റ്റിൽ ഇടം

Advertisement

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ആയ മോഹൻലാൽ- ശോഭന- ഫാസിൽ ചിത്രം മണിച്ചിത്രത്താഴിന് വീണ്ടും ലോക ശ്രദ്ധ. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സിന്റെ ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ അണ്ടർസീൻ ഹൊറർ സിനിമകളുടെ പട്ടികയിൽ ആണ് ഇപ്പോൾ മണിച്ചിത്രത്താഴ് ഇടം പിടിച്ചിരിക്കുന്നത്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഈ സൈക്കോളജിക്കൽ ഹൊറർ ചിത്രം രചിച്ചത് മധു മുട്ടവും സംവിധാനം ചെയ്തത് ഫാസിലുമാണ്.

1993 ൽ റിലീസ് ചെയ്ത് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, ഈ വർഷം റീ റിലീസ് ചെയ്തപ്പോഴും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ലെറ്റർബോക്‌സിന്റെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ അണ്ടർസീൻ ഹൊറർ സിനിമകളുടെ പട്ടികയിൽ ഏഴാമതാണ് മണിച്ചിത്രത്താഴ് ഇടം പിടിച്ചിരിക്കുന്നത്. 1969 ൽ പുറത്തിറങ്ങിയ ചെക്കോസ്ലോവാക്കിയൻ ഡാർക്ക് കോമഡി ഹൊറർ ചിത്രമായ ‘ദി ക്രിമേറ്റർ’ ഒന്നാം സ്ഥാനത് വന്ന ലിസ്റ്റിൽ, 1971 ൽ പുറത്തിറങ്ങിയ ‘ഡീമൺസ്’, 1926-ൽ പുറത്തിറങ്ങിയ നിശബ്ദ ചിത്രമായ ‘ഫൗസ്റ്റ്’, ‘ദി ഫാന്റം ക്യാരേജ്’, ജാപ്പനീസ് ചിത്രമായ ‘കുറോനെക്കോ’, 1986-ൽ റിലീസ് ചെയ്ത ചെക്കോസ്ലോവാക്യൻ ചിത്രം ‘ദി പൈഡ് പൈപ്പർ’, ‘മദർ ജോവാൻ ഓഫ് ദ ഏഞ്ചൽസ്’, ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്‌’, മെക്സിക്കൻ ചിത്രമായ ‘സ്കെൽട്ടൻ ഓഫ് മിസ്സിസ് മൊറാലസ്’ എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു പ്രമുഖ ചിത്രങ്ങൾ.

Advertisement

നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്കുമാർ, സുധീഷ്, കുതിരവട്ടം പപ്പു, തിലകൻ എന്നിവരും വേഷമിട്ട മണിച്ചിത്രത്താഴ് നിർമ്മിച്ചത് സ്വർഗ്ഗചിത്ര അപ്പച്ചനായിരുന്നു. നാലോളം ഇന്ത്യൻ ഭാഷകളിലേക്കാണ് ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇതിലെ പ്രകടനത്തിന് ശോഭന മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close