പൊന്നിയിൻ സെൽവന് മുന്നിൽ ഉലകനായകന്റെ വിക്രമും തലകുനിച്ചു; തമിഴ്‌നാട്ടിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

Advertisement

മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തമിഴ് സിനിമയിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ തമിഴ്‌ലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റായി പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം മാറി എന്ന വിവരമാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രമായ വിക്രമിനെ തകർത്താണ് പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ഏകദേശം 190 കോടിയോളമാണ് ഇപ്പോൾ ഈ ചിത്രം നേടിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമായും മാറാനുള്ള കുതിപ്പിലാണ് പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവൻ, വിക്രം, ബാഹുബലി 2 , വിശ്വാസം എന്നീ ചിത്രങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുകളിലുള്ളത്.

ആഗോള ഗ്രോസ് ആയി 400 കോടിയിലധികമാണ് പൊന്നിയിൻ സെൽവൻ ഇതിനോടകം നേടിയത്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിട്ടുണ്ട്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചരിത്ര സിനിമ നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close