നീലിയുടെ കേരളത്തിലെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്ക്..!

Advertisement

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ നാളെ കേരളത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തുന്ന നീലി. ഇന്ന് റിലീസ് ചെയ്യാൻ ഉദ്ദേശിച്ച ചിത്രമാണെങ്കിലും കനത്ത മഴയെ തുടർന്ന് കേരളത്തിൽ നടക്കുന്ന പ്രശ്നങ്ങളെ തുടർന്ന് നീലിയുടെ റിലീസ് നാളേക്ക് മാറ്റുകയായിരുന്നു. നാളെ കേരളത്തിലെ അനേകം കേന്ദ്രങ്ങളിൽ ഈ ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ അഭിനന്ദിക്കപ്പെടേണ്ട ഒരു പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് നീലി എന്ന ചിത്രം നിർമ്മിച്ചിരിക്കുന്ന പദ്മശ്രീ ഡോക്ടർ ശ്രീ ടി എ സുന്ദർ മേനോൻ. നീലി എന്ന ചിത്രത്തിന്റെ കേരളത്തിലെ തീയേറ്ററുകളിലെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുന്ദർ മേനോൻ.

സംസ്ഥാനം കാലവർഷക്കെടുതി നേരിടുന്ന സമയത്തു അദ്ദേഹം എടുത്ത ഈ തീരുമാനം വളരെ മാതൃകാപരമായ ഒന്നാണ് എന്ന് തന്നെ പറയാം. സൺ ആഡ്‌സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സുന്ദർ മേനോൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ അൽതാഫ് സലിം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് റിയാസ് മാറാത്തും, മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. ശരത്- ഹരിനാരായണൻ ടീം ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. മമതയോടൊപ്പം അനൂപ് മേനോൻ, ബേബി മിയ, മറിമായം ശ്രീകുമാർ, ബാബുരാജ്, സിനിൽ സൈനുദീൻ, രാഹുൽ മാധവ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് മനോജ് പിള്ളയും ആ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജനുമാണ്. ഒരു ഹൊറർ- മിസ്റ്ററി ചിത്രമായാണ് നീലി ഒരുക്കിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close