‘അബി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്’ ; അബിയുടെ ഓർമയിൽ മമ്മൂട്ടി

Advertisement

നടനും മിമിക്രികലാകാരനുമായിരുന്ന അബിയുടെ വിയോഗത്തിൽ വികാരനിർഭരരായി സിനിമാലോകം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമാണ് അബി എന്ന ഹബീബ് മുഹമ്മദ് വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ചത്. മിമിക്രി രംഗത്തെ മമ്മൂട്ടിയായാണ് ചിലർക്കിടയിൽ അബി നിറഞ്ഞുനിന്നത്. അബിയുടെ വിയോഗത്തിൽ മമ്മൂട്ടി തന്റെ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

Advertisement

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി തന്നെ ഒരുപാട് തിരുത്തിയിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ടെന്നും മമ്മൂട്ടി പറയുകയുണ്ടായി.

നിരവധി വേദികളില്‍ മമ്മൂട്ടിയായി വേഷമിട്ടിട്ടുള്ള അബിയുടെ യഥാർത്ഥപേര് ഹബീബ് മുഹമ്മദ് എന്നാണ്. ആരാണ് അബിയെന്ന പേരിട്ടതെന്ന് ഒരിക്കൽ മമ്മൂട്ടി ചോദിച്ചിരുന്നു. എന്നാൽ അതിന് ശരിയായ ഒരു ഉത്തരം കൊടുക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല എന്ന് അബി പിന്നീട് പറയുകയുണ്ടായി. ഹബീബ് മുഹമ്മദ് എന്ന തന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാത്തത് കൊണ്ട് ഉത്സവകമ്മിറ്റിക്കാർ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നുവെന്നും തുടർന്ന് എല്ലാവരും തന്നെ അബി എന്ന് വിളിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close