വ്യായാമവും കർശനമായ ആ ഡയറ്റും; മമ്മൂട്ടിയുടെ വർക്ക്ഔട്ട് രീതികൾ ഇങ്ങനെ..

Advertisement

കഴിഞ്ഞ ദിവസം 69 ആം പിറന്നാൾ ആഘോഷിച്ച വ്യക്തിയാണ് നടൻ മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മലയാള സിനിമയിൽ ഇന്നും താരം നിറഞ്ഞു നിൽക്കുകയാണ്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരുപാട് താരങ്ങൾ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഈ പ്രായത്തിലും മമ്മൂട്ടിയുടെ ഫിറ്റ്നെസിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം തേടിയാണ് ആരാധകരും സിനിമ പ്രേമികളും നടക്കുന്നത്. മമ്മൂട്ടിയുടെ വർക്ക്ഔട്ട് രീതികളെ കുറിച്ച് ഫിറ്റ്നെസ് ട്രെയിനർ വിപിൻ സേവിയർ തുറന്ന് പറഞ്ഞിരിക്കുകയാണ്. 2007 മുതൽ മമ്മൂട്ടിയുടെ പേഴ്സണൽ ട്രെയിനറാണ് വിപിൻ. അതിരാവിലെ തന്നെ വർക്ക്ഔട്ട് ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് വിപിൻ സൂചിപ്പിക്കുകയുണ്ടായി.

ഒരു വർഷത്തിൽ 4 മാസം വരെ വർക്ക്ഔട്ടിന് വേണ്ടി മാത്രം മാറ്റിവെക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും കൊറോണയുടെ കടന്ന് വരവ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വർക്ക്ഔട്ടിന് അദ്ദേഹം ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് വിപിൻ സേവിയർ വ്യക്തമാക്കി. ഓണ്ലൈനിലൂടെയാണ് മമ്മൂട്ടിയ്ക്ക് ട്രെയിനിങ് നല്കിയിരുന്നതെന്നും ദിവസവും രണ്ട് ശരീര ഭാഗത്തെ കേന്ദ്രികരിച്ചു വർക്ക്ഔട്ട് ചെയ്യുമായിരുന്നു എന്ന് വിപിൻ പറയുകയുണ്ടായി. പ്രോടീൻ കൂടുതലുള്ള മീൻ, ചിക്കൻ, മുട്ട തുടങ്ങിയവ കഴിച്ച് ലോ കാർബ് ഡയറ്റാണ് മമ്മൂട്ടി ചെയ്തിരുന്നതെന്ന് വിപിൻ സൂചിപ്പിച്ചിരിക്കുകയാണ്. ദിവസേന ഒന്നേകാൽ മണിക്കൂർ വർക്ഔട്ട് ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ലോക്ക് ഡൗൺ മൂലം ഒരുപാട് സമയം കിട്ടിയപ്പോൾ കാർഡിയോടൊപ്പം ഓരോ ദിവസവും ഓരോ ശരീര ഭാഗത്തിന് ഫോക്ക്സ് ചെയ്ത് വർക്ഔട്ട് ചെയ്യുമായിരുന്നു എന്ന് വിപിൻ തുറന്ന് പറയുകയുണ്ടായി. ജോലിയോടുള്ള പാഷൻ മൂലം ചെയ്യുന്ന എല്ലാ കാര്യങ്ങളും പെര്ഫെക്ഷനോട് കൂടി ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close