അന്ന് മമ്മുക്ക പറഞ്ഞ വാക്കുകൾ ഇന്ന് ഉണ്ടയിലൂടെ സത്യമായി..!

Advertisement

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന മമ്മൂട്ടി ചിത്രം ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ആണ് ഉണ്ട സ്ഥാനം പിടിച്ചിരിക്കുന്നത്. മധുര രാജ എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് നടന്ന ഒരു ചടങ്ങിൽ മമ്മൂട്ടി പറഞ്ഞത് തങ്ങളുടെ ഈ ചിത്രം കോടി ക്ലബുകളിൽ ഒന്നും കയറിയില്ലെങ്കിലും മൂന്ന് കോടി മുപ്പത്തിയഞ്ചു ലക്ഷം വരുന്ന കേരളാ ജനതയുടെ മനസ്സിൽ കയറിയാൽ മതി എന്നായിരുന്നു. മധുര രാജ 100 കോടികൾ കളക്ഷൻ ആയി നേടി എങ്കിലും മമ്മൂട്ടിയുടെ ആഗ്രഹം പോലെ ജന മനസ്സുകളിൽ ഇടം നേടിയത് ഉണ്ട എന്ന ഈ ഖാലിദ് റഹ്മാൻ ചിത്രമാണ്. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരും നിരൂപകരും എല്ലാം ഈ ചിത്രത്തെ ഇപ്പോൾ പ്രശംസ കൊണ്ട് മൂടുകയാണ്.

ഏറെ കാലത്തിനു ശേഷമാണു മലയാള സിനിമയിൽ മമ്മൂട്ടി എന്ന നടനെ ഉപയോഗിച്ച ഒരു സിനിമ വരുന്നത് എന്നാണ് ഉണ്ട കണ്ട പ്രേക്ഷകർ പറയുന്നത്. കേവലം ഒരു വിനോദ ചിത്രമല്ല ഉണ്ട. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം തന്നെ വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയവും ഈ ചിത്രം പറയുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ഉണ്ടയിലെ കഥാ സന്ദർഭങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിലും പോലീസ് ഫോഴ്സിലും നിലനിൽക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്. ഭയം എന്ന വികാരത്തെയാണ് ഇതിൽ വില്ലന്റെ സ്ഥാനത്തു കൊണ്ട് വന്നിരിക്കുന്നത്. ഭൂമിയിൽ തൊട്ടു നിൽക്കുന്ന സാധാരണക്കാരായ കഥാപാത്രങ്ങളും ഓരോ പ്രേക്ഷകനും മനസ്സ് കൊണ്ട് അനുഭവേദ്യമാകുന്ന കഥാ സന്ദർഭങ്ങളും മനസ്സിൽ കൊള്ളുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭാഷണങ്ങളും ഈ ചിത്രത്തെ മലയാളി പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നവാഗതനായ ഹർഷദ് രചന നിർവഹിച്ച ഈ ചിത്രം അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളുടെ പേരിലും ഓർമ്മിക്കപ്പെടുന്ന ഒരു സിനിമാനുഭവം ആയി മാറി കഴിഞ്ഞു. ഇപ്പോഴാണ് മമ്മൂട്ടി ആഗ്രഹിച്ചത് പോലെ ജന മനസ്സുകളിൽ ഒരു ചിത്രം അതിന്റെ ശരിയായ അർത്ഥത്തിൽ എത്തിച്ചേർന്നത് എന്ന് പറയാം. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close