ടർബോ ജോസ് എന്ന അവതാരപ്പിറവി നാളെ മുതൽ; മെഗാ റിലീസായി മെഗാസ്‌റ്റാറിന്റെ ടർബോ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ടർബോ നാളെ പ്രേക്ഷകരുടെ മുന്നിലെത്തും. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും റിലീസും ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സൂപ്പർ ഹിറ്റ് രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് രചിച്ച ഈ മാസ്സ് ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 60 കോടിക്ക് മുകളിൽ ചെലവഴിച്ചാണ് ഒരുക്കിയിരിക്കുന്നത്.ടർബോ ജോസ് എന്ന് പേരുള്ള കഥാപാതമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ നാനൂറോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ആകെ മൊത്തം അന്താരാഷ്ട്ര മാർക്കറ്റിൽ 700 ഇൽ കൂടുതൽ ലൊക്കേഷനുകളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവുമാണ്. ജർമ്മനി, ഓസ്ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിലെ ഏറ്റവും വലിയ മലയാള സിനിമാ റിലീസ് കൂടിയാണ് ടർബോ. ഇത് കൂടാതെ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും ഈ ചിത്രം പ്രദർശിപ്പിക്കും.

Advertisement

പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീം ഒന്നിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, മലയാള യുവതാരം ശബരീഷ് വർമ്മ, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും വേഷമിട്ടിരിക്കുന്നു. വിഷ്ണു ശർമ്മ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ഫീനിക്സ് പ്രഭു എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close