ബോക്സ് ഓഫീസിൽ ഇടിമുഴക്കം; 6 കോടി കടന്ന് ‘ടർബോ’യുടെ റെക്കോർഡ് കേരളാ കളക്ഷൻ റിപ്പോർട്ട്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസായ ടർബോക്ക് കേരളത്തിൽ ഗംഭീര ഓപ്പണിങ്. ആദ്യ ദിനം 6 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ കേരളാ ഗ്രോസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വത്തിന് ശേഷം 6 കോടിയോളം ഓപ്പണിങ് ഡേ ഗ്രോസ് കേരളത്തിൽ നിന്ന് നേടുന്ന മമ്മൂട്ടി ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത ടർബോ. ആദ്യ ദിനം ഈ ചിത്രം കേരളത്തിൽ കളിച്ച ഷോകളിൽ 1675 എണ്ണം ട്രാക്ക് ചെയ്തപ്പോൾ ഇതിന് ലഭിച്ച ട്രാക്ക്ഡ് ഗ്രോസ് 5 കോടി 30 ലക്ഷമാണ്. 2024 ഇൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസ് ആണ് ടർബോ സ്വന്തമാക്കിയത്. മോഹൻലാൽ നായകനായ മലയ്‌ക്കോട്ടൈ വാലിബൻ ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയ 5 കോടി 85 ലക്ഷത്തിന്റെ റെക്കോർഡ് ആണ് ടർബോ മറികടന്നത്. ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ആഗോള ഓപ്പണിങ് ഡേ ഗ്രോസ് നേടുന്ന മലയാള ചിത്രവും ടർബോ ആയിരിക്കുമെന്ന് ഇതിനോടകം ഉറപ്പായി കഴിഞ്ഞു.

ആഗോള തലത്തിൽ 700 ഓളം ലൊക്കേഷനിൽ റിലീസ് ചെയ്ത ഈ ചിത്രം ഗൾഫ്, ഓസ്ട്രേലിയ, യു കെ എന്നിവിടങ്ങളിൽ മികച്ച ഓപ്പണിങ് ആണ് നേടുന്നത്. ഗൾഫിൽ മാത്രം ആയിരത്തിലധികം ഷോസ് ടർബോ ആദ്യ ദിനം കളിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ 70 ശതമാനത്തിന് മുകളിലാണ് ഈ ചിത്രം നേടിയ ഒക്കുപൻസി. മിഥുൻ മാനുവൽ തോമസ് രചിച്ച ഈ ആക്ഷൻ കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ടർബോ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close