ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം ‘പേരൻപ്’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

Advertisement

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘പേരന്‍പ് ‘ 47-ാമത് റോട്ടര്‍ഡാം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നു. 27നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം 24 മുതല്‍ ഫെബ്രുവരി നാല് വരെയാണ് മേള നടത്തുന്നത്. മമ്മൂട്ടി ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സമുദ്രക്കനി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അഞ്ജലി അമീര്‍, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍രാജയാണ്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പേരൻപ്’. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന മമ്മൂട്ടി ഒരിക്കൽ കൂടി തമിഴകത്തിന്റെ പ്രിയതാരമാകാൻ ഒരുങ്ങുകയാണ്.പേരന്‍പില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം അദ്ദേഹമല്ലാതെ മറ്റാരെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് നിര്‍മാതാവും എഴുത്തുകാരനുമായ ധനഞ്ജയൻ പറയുകയുണ്ടായി.

Advertisement

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയിലേതെന്ന് സംവിധായകനും ഉറപ്പ് നൽകുകയുണ്ടായി. സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close