പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്; ആരാധകരെ ഞെട്ടിച്ചു മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു അദ്ദേഹം തന്റെ ഒരു പരിക്കിനെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അദ്ദേഹം അവിടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. മമ്മൂട്ടിയുടെ ഒരു കാലിനു അല്പം നീളക്കുറവ് ഉണ്ടെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഓപ്പറേഷൻ ചെയ്താൽ കാലിന്റെ നീളം ഇനിയും കുറഞ്ഞാലോ എന്ന് പേടിച്ചാണ് താൻ മുട്ടിനു ശസ്ത്രക്രിയ ചെയ്യാത്തത് എന്ന് അദ്ദേഹം പറയുമ്പോൾ ആരാധകരും സിനിമാ പ്രേമികളും അത് ശ്രവിക്കുന്നതു ഞെട്ടലോടെയാണ്.

പരിക്ക് പറ്റിയ ആ മുട്ട് വെച്ചാണ് അദ്ദേഹം കഴിഞ്ഞ ഇരുപതുവര്ഷമായി നൃത്തം ചെയ്യുന്നതും സംഘട്ടനം ചെയ്യുന്നതുമെല്ലാം എന്നതാണ് സത്യം. നൃത്തത്തിന്റെ പേരിലും സംഘട്ടന രംഗങ്ങളിലെ മെയ് വഴക്കത്തിന്റെ പേരിലുമെല്ലാം ഒട്ടേറെ കളിയാക്കലുകൾക്കു കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ വിധേയനായ നടനാണ് മമ്മൂട്ടി. പക്ഷെ അദ്ദേഹത്തിന്റെ കാലിനു കരിയറിന്റെ തുടക്കത്തിൽ ഒരു അപകടത്തിൽ ഉണ്ടായ നീള കുറവാണു അതിനു ഒരു കാരണമായി മാറിയത് എന്നതാണ് സത്യം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close