മമ്മൂട്ടി ചിത്രം ബോളിവുഡിലേക്ക്; സംവിധാനം നീരജ് പാണ്ഡെ..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒരു ചിത്രം ബോളിവുഡിലേക്കു റീമേക് ചെയ്യാൻ ഒരുങ്ങുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ നീരജ് പാണ്ഡെ. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു എ കെ സാജൻ ഒരുക്കിയ പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രമാണ് ഹിന്ദിയിലേക്ക് റീമേക് ചെയ്യപ്പെടാൻ പോകുന്നത്. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം നായികാ വേഷത്തിൽ എത്തിയത് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താര ആണ്. അഡ്വക്കേറ്റ് ലൂയിസ് പോത്തൻ ആയി മമ്മൂട്ടിയും വാസുകി എന്ന കഥാപാത്രം ആയി നയൻ താരയും എത്തിയ ഈ ചിത്രം രചിച്ചത് എ കെ സാജൻ തന്നെയാണ്. ബോക്സ് ഓഫീസിൽ മോശമല്ലാത്ത വിജയം നേടാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു.

നയൻ താര അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിൽ ആരൊക്കെയാവും അഭിനയിക്കുക എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. നീരജ് പാണ്ഡെ , റിലയൻസ് എന്റർടൈൻമെന്റ് എന്നിവർ ചേർന്ന് രൂപം കൊടുത്ത പാലിന് സി സ്റ്റുഡിയോസ് ആണ് ഈ ചിത്രം ഹിന്ദിയിൽ നിർമ്മിക്കുക എന്നാണ് സൂചന. എ വെനസ്‌ഡേ , സ്പെഷ്യൽ 26 , ബേബി, നാം ശബാന, ധോണി, ടോയ്ലറ്റ് ഏക് പ്രേം കഥ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് നീരജ് പാണ്ഡെ. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും തന്റെ ആദ്യ ചിത്രമായ എ വെനസ്‌ഡേയിലൂടെ നേടിയിട്ടുള്ള ആളാണ് നീരജ് പാണ്ഡെ. ഏതായാലും റീമേക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close