മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതുതായി എത്തുന്ന തെലുങ്ക് ചിത്രമാണിപ്പോൾ വാർത്തകളിൽ എല്ലാം താരം. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ. എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കും. തെലുങ്കിലെ യുവസംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായ മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈ. എസ്. രാജശേഖര റെഡ്ഢി എന്ന ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി 2003 ൽ നടത്തിയ പദയാത്ര ശ്രദ്ധേയമായിരുന്നു. അന്ന് നടത്തിയ പദയാത്ര വലിയ വിജയവും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ചവിട്ടുപടിയുമായിരുന്നു. പദയാത്രയുടെ വാർഷികം ആഘോഷിക്കുന്ന സമയത്ത് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും എത്തിയതെന്നത് വലിയ രാഷ്ട്രീയ മാനം ചിത്രത്തിന് നൽകുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായപ്പോഴും മമ്മൂട്ടി എന്ന നടൻ മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളൂ എന്നാണു സംവിധായകനായ മഹി അറിയിച്ചത്. തുടർന്ന് മമ്മൂട്ടിയെ കാണുവാൻ ചെന്നു, തന്നെ എന്ത് കൊണ്ട് തിരഞ്ഞെടുത്തു എന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. എന്നാൽ താൻ അതൊരു സിനിമയുടെ രംഗത്തോടെയാണ് വിവരിച്ചത് എന്ന് മഹി രാഘവ് പറയുന്നു. ദളപതി എന്ന ചിത്രത്തിലെ രംഗവും അതിലെ നെടുനീളൻ സംഭാഷണവുമാണ് മമ്മൂട്ടിയിലേക്ക് എത്തിച്ചത് എന്നാണ് മഹി രാഘവ് പറഞ്ഞത്.
ഏറ്റവും മികച്ച നടന്മാരായ അരവിന്ദ് സ്വാമിക്കും രജനീകാന്തിനുമൊപ്പം വീറോടെ ഒപ്പം ജ്വലിച്ചു നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്ന് മഹി രാഘവ് പറയുകയുണ്ടായി. അത്രയുമധികം സ്‌ക്രീൻ പ്രൻസ് ഉള്ള നടൻ തന്നെയാണ് ഇത്തരമൊരു കഥാപാത്രം ചെയ്യേണ്ടതും എന്നാണ് മഹി രാഘവ് പറയുന്നത്. ചിത്രം മുപ്പത് കോടിയോളം മുതൽ മുടക്കിൽ ബിഗ് ബജറ്റായാണ് ഒരുക്കുന്നത്. വിജയ് ചില്ല, സാക്ഷി ദേവറെഡ്ഢി തുടങ്ങിയവരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ പോസ്റ്ററുകൾ എല്ലാം തന്നെ വയറൽ ആയിരുന്നു