ഒരു വടക്കൻ വീരഗാഥ കണ്ട് ഞെട്ടി പ്രേക്ഷകർ; മലയാളത്തിന്റെ ബാഹുബലി

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു എത്തിയത്. 4k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഈ ഗംഭീര പതിപ്പിന്റെ നിലവാരം കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ.

വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്കും പുതു തലമുറക്കാർക്കും പുത്തൻ ദൃശ്യ വിരുന്നാണ് ഈ ചിത്രം സമ്മാനിച്ചത്. മലയാളത്തിൽ ഇങ്ങനെ ഒരു ഇതിഹാസ തുല്യമായ ചിത്രം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം എന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്. ബാഹുബലി പോലെ ഒരു ചിത്രം മുഴുവൻ ഗ്രാഫിക്സ് ആണെങ്കിൽ ഒരു വടക്കൻ വീരഗാഥയുടെ മികവ് അതിന്റെ അമ്പരപ്പിക്കുന്ന കലാസംവിധാനം ആണ്.

Advertisement

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥ എന്നും ഇപ്പോഴുള്ളവർക്കുള്ളൊരു സ്റ്റഡി ക്ലാസാണ് പടം എന്നുമാണ് പ്രേക്ഷകരും ചിത്രം കണ്ട സിനിമാ പ്രവർത്തകരും അഭിപ്രായപ്പെടുന്നത്. എം ടി വാസുദേവൻ നായർ രചിച്ച ചിത്രം, അദ്ദേഹത്തോടുള്ള ആദരം കൂടിയായാണ് റീ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലെ റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി ചിത്രത്തിന്റെ ഈ പുത്തൻ പതിപ്പ് റീ റിലീസ് ചെയ്തത്. മാറ്റിനി നൗ ടീം ആണ് ഇതിനു നേതൃത്വം നൽകിയത്. 1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഒരു വടക്കൻ വീരഗാഥ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നേടിക്കൊടുത്തിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിർമ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close