ഈ പ്രായത്തിലും വർഷത്തിൽ ആറു മുതൽ എട്ടു വരെ ചിത്രങ്ങൾ എങ്ങനെ ചെയ്യുന്നു; മുംബൈ മാധ്യമ പ്രവർത്തകന് മമ്മൂട്ടിയുടെ കിടിലൻ മറുപടി

Advertisement

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന്റെ പ്രമോഷന്റെ തിരക്കിൽ ആണ് ഇപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടി. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഡിസംബർ 12 നു വേൾഡ് വൈഡ് റിലീസ് ആയി നാല് ഭാഷകളിൽ എത്തും. ഇതിന്റെ തമിഴ്, തെലുങ്കു പതിപ്പുകളുടെ പ്രമോഷന്റെ ഭാഗം ആയി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പ്രസ് മീറ്റ് സംഘടിപ്പിച്ച പ്രൊഡക്ഷൻ ടീം കഴിഞ്ഞ ദിവസം ഇതിന്റെ ഹിന്ദി പതിപ്പിന്റെ പ്രചരണാർത്ഥം മുംബൈയിൽ ആയിരുന്നു. അവിടെ വെച്ച് ഒരു മാധ്യമ പ്രവർത്തകൻ മമ്മൂട്ടിയോട് ചോദിച്ച ചോദ്യവും അതിനു അദ്ദേഹം നൽകിയ ഉത്തരവും ഇപ്പോൾ ഏവരുടേയും ശ്രദ്ധ നേടുകയാണ്.

ഈ വർഷം മാമാങ്കം ഉൾപ്പെടെ ഏഴു ചിത്രങ്ങളിൽ ആണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്‌. പേരന്പ്, യാത്ര, മധുര രാജ, ഉണ്ട, പതിനെട്ടാം പടി, ഗാനഗന്ധർവൻ എന്നിവയാണ് മാമാങ്കം കൂടാതെ ഈ വർഷം എത്തിയ മറ്റു മമ്മൂട്ടി ചിത്രങ്ങൾ. ഇപ്പോൾ അറുപത്തിയെട്ടു വയസായ മമ്മൂട്ടിയോട് ഈ പ്രായത്തിലും എങ്ങനെ ആറു മുതൽ എട്ടു വരെ ചിത്രങ്ങൾ ഒരു വർഷം ചെയ്യാൻ സാധിക്കുന്നു എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. താൻ മമ്മൂട്ടിയുടെ ഒരു ആരാധകൻ ആണെന്നും അന്പതിനാല് വയസുള്ള തന്റെ അച്ഛൻ പത്തു മിനിട്ടു നടന്നാൽ തന്നെ തളർന്നു പോകുമ്പോൾ ഇത്രയും പ്രായമുള്ള മമ്മൂട്ടി എങ്ങനെയാണു ഇത്രയും ചിത്രങ്ങൾ ചെയ്യാനുള്ള എനർജി കാത്തു സൂക്ഷിക്കുന്നത് എന്നും, എന്താണ് മമ്മൂട്ടിയുടെ എനർജി എന്നുമാണ് ആ മാധ്യമ പ്രവർത്തകന്റെ ചോദ്യം.

Advertisement

അതിനു ഉത്തരമായി മമ്മൂട്ടി പറഞ്ഞത് താങ്കളെ പോലെ ഉള്ള ആരാധകർ ആണ് തന്റെ എനർജി എന്നാണ്. “നിങ്ങളാണ് എന്റെ എനർജി” എന്ന് പറഞ്ഞ മമ്മൂട്ടി സൂചിപ്പിക്കുന്നത് തനിക്കു ഇപ്പോഴും ലഭിക്കുന്ന പ്രേക്ഷകരുടെ സ്നേഹവും ആരാധനയും പിന്തുണയും ആണ് തന്നെ മുന്നോട്ടു കൊണ്ട് പോകുന്നത് എന്നാണ്.

ഫോട്ടോ കടപ്പാട്: Ajmal Photography

Advertisement

Copyright © 2017 onlookersmedia.

Press ESC to close