മമ്മൂക്കയെ മുഖത്തുനോക്കി ‘ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ളയാൾ; വൈറലാവുന്ന കുറിപ്പ്..!

Advertisement

ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും മുൻ എറണാകുളം, ആലപ്പുഴ കളക്ടറുമായിരുന്ന ഡോ. കെ.ആര്‍ വിശ്വംഭരന്‍ അന്തരിച്ചിരിക്കുകയാണ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. മഹാരാജാസ്‌, ലോകോളേജ് കാലത്ത് നടൻ മമ്മൂട്ടിയുടെ സമകാലീനനായിരുന്നു ഡോ. കെ. ആര്‍. വിശ്വംഭരന്‍ എന്ന് മാത്രമല്ല, മമ്മൂട്ടിയുമായി വളരെ വലിയ അടുപ്പം പുലർത്തിയിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ, അദ്ദേഹത്തിന് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയര്‍ അസോസിയേഷന്‍റെ ഇന്‍റര്‍നാഷണലിന്‍റെ പ്രസിഡന്‍റും മമ്മൂട്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിആർഒയും കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍ണാഷണൽ ഫൗണ്ടേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിൽ ഒരാളുമായ റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ഏവരുടെയും ശ്രദ്ധ നേടിയെടുക്കുകയാണ്.

റോബർട്ട് കുര്യാക്കോസ് കുറിച്ച വാക്കുകൾ ഇങ്ങനെ, ഡാ ജിൻസെ, എന്റെ കയ്യിൽ 100പുത്തൻ സ്മാർട്ട്‌ ഫോൺ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്. എന്നോട് ഇങ്ങനെ പറഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ്‌ ആയ വിവരം അറിയുന്നത്. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ. മമ്മൂക്കയെ ഡാ മമ്മൂട്ടി എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ. ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്റെ ഒരു ഡയറക്ടർ സാർ വിട. ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ കെആർ വിശ്വംഭരനെ നേരിൽ കാണാൻ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടി ഏറെ ചേർത്ത് നിർത്തിയ ഒരു സുഹൃത്തായിരുന്നു ഡോ. കെ.ആര്‍ വിശ്വംഭരന്‍.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close