മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി…

Advertisement

മലയാള സിനിമയിൽ ചരിത്ര പ്രാധാന്യമുള്ള ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാൽ നായകനാവുന്ന അറബിക്കടലിന്റെ സിംഹം,പൃഥ്വിരാജിന്റെ കാളിയാൻ,മമ്മൂട്ടിയുടെ മാമാങ്കം,നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി,ടോവിനോയുടെ ചെങ്ങഴി നമ്പ്യാർ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് മലയാള സിനിമ സാക്ഷിയാവാൻ പോകുന്നത്. ചരിത്രപരമായ സിനിമകൾ ചെയ്യാൻ മമ്മൂട്ടി എന്ന നടൻ മറ്റ്‌ നടന്മാരെ അപേക്ഷിച്ചു ഏറെ മുന്നിലാണ്. കേരളവർമ്മ പഴശ്ശിരാജയിലൂടെ പകരംവെയ്ക്കാൻ കഴിയാത്ത പ്രകടനത്തിലൂടെ വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ മാമാങ്കം തന്നെയാണ് മലയാളികൾ ഏറെ കാത്തിരിക്കുന്ന ചരിത്ര സിനിമ. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മാമാങ്കം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. ചരിത്ര പ്രാധാന്യമുള്ള സിനിമകൾ നല്ല രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബഡ്ജറ്റ് വകവെക്കാതെ നിർമ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്.

ആദ്യ ഷെഡ്യൂൾ മംഗലാപുരത്ത് ഫെബ്രുവരിയിൽ ആരംഭിക്കുകയും കുറെയേറെ ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ട് കൂടുതലും സാഹസിക രംഗങ്ങളാണ് ചിത്രീകരിച്ചത്. രണ്ടാം ഷെഡ്യൂൾ പിന്നീട് കൊച്ചിയിലാണ് ആരംഭിച്ചത്, ക്യാമറകളും ഫോണുകളും ഒന്നും തന്നെ സെറ്റിൽ കയറ്റാതെ രഹസ്യമായി കൊച്ചിയിൽ ഷൂട്ടിംഗ് പൂർത്തീകരിച്ചു. അടുത്ത ഷെഡ്യൂൾ വൈകാതെ തന്നെ ആരംഭിക്കും. ചിത്രത്തിൽ മൂന്ന് നായികമാർ ഉണ്ടാവുമെനാണ് സൂചന, പ്രാച്ചി ദേശായ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. മമ്മൂട്ടി വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടും എന്ന് അണിയറ പ്രവർത്തകർ പറയുന്നുണ്ട്, ചിത്രത്തിൽ മമ്മൂട്ടി പെൺവേഷത്തിലെത്തും എന്ന് സൂചനയുണ്ട്. ക്യൂനിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ദ്രുവനും മലയാളികളുടെ പ്രിയ താരം നീരജ് മാധവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ജിം ഗണേഷാണ്. കാവ്യ ഫിലിംസിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close