ഞങ്ങൾ ആരും ചെയ്യാത്തത് നൗഷാദ് ചെയ്തു; അഭിനന്ദനവുമായി മമ്മൂട്ടിയുടെ ഫോൺ കാൾ..!

Advertisement

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഏറെ വൈറൽ ആവുന്നതും നൗഷാദ് എന്ന മനുഷ്യൻ നമ്മുക്ക് കാണിച്ചു തന്ന നന്മയെ കുറിച്ചാണ്. കൊച്ചിയിലെ ഒരു ചെറുകിട വസ്ത്ര വ്യാപാരി ആയ നൗഷാദ് കാല വർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാനായി ദുരിതാശ്വാസ പ്രവർത്തകർക്ക് എടുത്തു നൽകിയത് തന്റെ കടയിലെ സിംഹ ഭാഗം വരുന്ന വസ്ത്രങ്ങളും ആണ്. ദുരിതാശ്വാസത്തിനായി പ്രവർത്തകർ തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ “നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ” എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു കൊടുത്തയാളാണ് നൗഷാദ് എന്ന ഈ മട്ടാഞ്ചേരിക്കാരൻ. മഴ പോലെ അഭിനന്ദനങ്ങൾ ഈ മനുഷ്യനെ തേടിയെത്തിയപ്പോൾ അതിലൊരാൾ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ആയിരുന്നു.

Advertisement

നൗഷാദിനോട് ഫോണിൽ കൂടി സംസാരിച്ച മമ്മൂട്ടി, അദ്ദേഹം ചെയ്ത പുണ്യ പ്രവർത്തിയെ അഭിനന്ദിക്കുകയും അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു. തങ്ങൾക്കു ആർക്കും തോന്നാത്ത ഒരു കാര്യമാണ് നൗഷാദ് ചെയ്തത് എന്നും മമ്മൂട്ടി പറയുന്നു. നല്ലൊരു പെരുന്നാളും ആശംസിച്ചാണ് മമ്മൂട്ടി തന്റെ കാൾ അവസാനിപ്പിക്കുന്നത്. തന്റെ കടയിലെ വസ്ത്രങ്ങൾ എടുത്തു നൽകുമ്പോൾ, ഇത്രയും തന്നാൽ നഷ്ടം വരില്ലേ എന്ന സന്നദ്ധ പ്രവർത്തകരുടെ ചോദ്യത്തിന് നൗഷാദ് നൽകിയ ഉത്തരം മതി ഈ മനുഷ്യന്റെ മനസ്സിലെ നന്മ തിരിച്ചറിയാൻ. “നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ.” ഈ വാക്കുകൾക്കും ആ പ്രവർത്തിക്കും ഇപ്പോൾ മലയാള നാട് നൗഷാദിനെ നമിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close