ഗാനഗന്ധർവനു പിറന്നാൾ ആശംസയുമായി മമ്മൂട്ടിയും.!

Advertisement

ഇന്ന് തന്റെ എഴുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവൻ യേശുദാസിനു പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴിയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. ആശംസകളോടൊപ്പം യേശുദാസിനെ താൻ പൊന്നാട അണിയിക്കുന്ന പഴയൊരു ചിത്രം കൂടി മമ്മൂട്ടി ഫേസ്ബുക് പേജ് വഴി പങ്കു വെച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും യേശുദാസിനു പിറന്നാൾ ആശംസകൾ നൽകി പോസ്റ്റ് ഇട്ടിരുന്നു. ഈ രണ്ടു മഹാനടന്മാർക്കു വേണ്ടിയാണു പ്രേം നസീർ കാലഘട്ടത്തിനു ശേഷം യേശുദാസ് ഏറ്റവും കൂടുതൽ പാടിയിരിക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ആയി പതിനായിരത്തിൽ അധികം ഗാനങ്ങൾ യേശുദാസ് പാടിയിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

മലയാളം, ഹിന്ദി, തമിഴ്, എന്നിവ കൂടാതെ ലാറ്റിൻ, റഷ്യൻ, അറബിക്, ഇംഗ്ലീഷ് ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ മറ്റു എല്ലാ പ്രധാനപ്പെട്ട ഇന്ത്യൻ ഭാഷകയിലും ഗായകൻ എന്ന നിലയിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നത് അത്ഭുതം തന്നെയാണ്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ യേശുദാസ് കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‍കാരങ്ങളും നേടി എടുത്തിട്ടുണ്ട്. ഏഴു തവണയാണ് യേശുദാസ് നാഷണൽ അവാർഡ് നേടിയത്. പാടിയ എല്ലാ ഭാഷകളും എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിനുണ്ട് എന്നതും യേശുദാസിനെ ഇതിഹാസമാക്കുന്ന കാര്യമാണ്. ഇപ്പോഴും ഗാനാലാപന രംഗത്ത് അദ്ദേഹം സജീവമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close