‘അടിപിടി ജോസ്’ ആയി മെഗാസ്റ്റാർ; മെഗാ ആക്ഷൻ എന്റെർറ്റൈനെറുമായി മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം.

Advertisement

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയ മെഗാസ്റ്റാർ മമ്മൂട്ടി, പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ അവസാന വാരം ആരംഭിക്കാൻ പോകുന്ന വൈശാഖ് ചിത്രത്തിലാണ് മമ്മൂട്ടി പുതിയതായി അഭിനയിക്കുക. അതിന് മുൻപ് ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ ബാക്കിയുള്ള ജോലികൾ മമ്മൂട്ടി തീർക്കുമെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന മമ്മൂട്ടി- വൈശാഖ് ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും ഇതിന് തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസുമാണ്. ജയറാം നായകനായ അബ്രഹാം ഓസ്ലർ എന്ന മിഥുൻ മാനുവൽ ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം മമ്മൂട്ടിയും മിഥുനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീം ഒന്നിക്കുന്ന ഈ വമ്പൻ ആക്ഷൻ ചിത്രത്തിന്റെ പേര് “അടിപിടി ജോസ്” എന്നാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ചെന്നൈ, ഇടുക്കി, എറണാകുളം, കോയമ്പത്തൂർ തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായി ചിത്രീകരിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, സംഘം, നസ്രാണി, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാകും അടിപിടി ജോസ്. ഒക്ടോബർ 23 മുതൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ്, ജിയോ ബേബി ഒരുക്കിയ കാതൽ എന്നിവയാണ് ഇനി വൈകാതെ റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close