ഫ്ലെക്സ് ബോർഡ് വിഷയത്തിൽ വിപ്ലവകരമായ തുടക്കം കുറിച്ച് മമ്മൂട്ടിയും വിജയും..!

Advertisement

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് പൊട്ടി വീണു ഒരു യുവതി മരിച്ച വാർത്ത വലിയ കോളിളക്കം ആണ് ഉണ്ടാക്കിയത്. ചെന്നൈയിൽ സ്‌കൂട്ടര്‍ യാത്രികയായ യുവതിയുടെ ദേഹത്തേക്കു ഒരു ഫ്‌ളക്‌സ് പൊട്ടി വീഴുന്നതിന്റെയും അതിനെ തുടർന്ന് ആ യുവതിയെ വാട്ടര്‍ ടാങ്കര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. ആ യുവതി കൊല്ലപ്പെട്ടതോടെ ഫ്ലെക്സ് നിരോധനത്തെ സംബന്ധിച്ച ചർച്ചകൾ ഏറെ സജീവമായി. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്ന് മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സിനിമയിൽ നിന്ന് ദളപതി വിജയും വിപ്ലവകരമായ തീരുമാനം എടുത്തു മുന്നോട്ടു വന്നിരിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വ്വന്റെ പരസ്യത്തിനായി നിയമാനുസൃതമായ ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ പി. ജോസഫും ചേര്‍ന്നാണ് ഫ്‌ളെക്‌സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ ഉള്ള തീരുമാനം എടുത്തത്. പോസ്റ്ററുകള്‍ മാത്രമേ ചിത്രത്തിന്റെ പരസ്യം ചെയ്യാൻ ഉപയോഗിക്കു. ദളപതി വിജയ് ആരാധകരോട് ആവശ്യപ്പെട്ടത് ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിന്റെ വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്ന് എന്നാണ്. ഈ മാസം 19നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്താൻ പോകുന്നത്. മേൽ പറഞ്ഞ അപകടത്തിൽ യുവതി മരിച്ചതിനെ തുടർന്ന് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനെതിരെ വലിയ വിമർശനം ആണ് ഉയർത്തിയത്. മരിച്ച യുവതിയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close