മലയാള സിനിമയിൽ ഒരുപാട് പകരം വെക്കാൻ സാധിക്കാത്ത വേഷപകർച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. ഒരു നടൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ആരെയും അറിയിക്കാതെ ഒരുപാട് പേർക്ക് സഹായം ചെയ്യുന്ന നല്ല വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെ ഒരു നല്ല പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഒരു പരിചയം പോലും ഇല്ലാത്ത ഒരു ഓട്ടോ ഡ്രൈവർക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് മമ്മൂട്ടി.
ലോക ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും സംയുക്തമായി ഇന്ന് ലോക ഹൃദയാരോഗ്യദിനമായി ആചരിക്കുകയാണ്. കൊറോണയുടെ കടന്ന് വരവ് മൂലം ശസ്ത്രക്രിയകൾ ഒന്നും ഹോസ്പിറ്റലുകളിൽ കൃത്യമായി നടത്താൻ പറ്റാതെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുകൊണ്ടിരിക്കുകയാണ്. തൃശൂർ സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ ശ്രീമാൻ പ്രസാദ് ഹൃദയ സംബന്ധമായ അസുഖത്താൽ കഴിഞ്ഞ ആറുമാസത്തിലേറെയായി കഴിഞ്ഞ് വരുകയായിരുന്നു. കോവിഡ് പഞ്ചാത്തലത്തിൽ ഹോസ്പിറ്റലുകളിൽ നിന്ന് ചികിത്സ കിട്ടാതെ ഏറെ കഷ്ടത അനുഭവിക്കുകയായിരുന്നു അദ്ദേഹം. പല സ്വകാര്യ ഹോസ്പിറ്റലുകളിൽ സമീപിച്ചപ്പോൾ ലക്ഷങ്ങൾ വരുമെന്ന് അറിഞ്ഞതോടെ ശസ്ത്രക്രിയ നടത്താൻ സാധിക്കാതെ ഇരിക്കുകയായിരുന്നു പ്രസാദിന്റെ കുടുംബം. മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയെക്കുറിച്ചറിയുകയും തൃശൂരിലെ ഫാൻസ് പ്രവർത്തകർ വഴി അദ്ദേഹത്തിന്‍റെ ഓഫീസുമായി ബന്ധപ്പെടുകയുമായിരുന്നു. മമ്മൂട്ടി ഈ കാര്യം അറിയുകയും ഹാർട്ട് ടു ഹാർട്ട് എന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസാദിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ജീവിതത്തിലേക്ക് തിരിച്ചു വന്ന പ്രസാദിന്‍റെ ഏറ്റവും വലിയ ആഗ്രഹം പ്രിയപ്പെട്ട മമ്മൂട്ടിയെ നേരിൽ കണ്ടു നന്ദി അറിയിക്കുക എന്ന് മാത്രമാണ്.
https://www.instagram.com/p/CFtOo42DaI0/