ഷൈലോക്ക് കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അജയ് വാസുദേവ് ചിത്രവുമായി ഉദയ കൃഷ്ണ തിരിച്ചു വരുന്നു

Advertisement

രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ അജയ് വാസുദേവ് എന്ന് സൂചന. രാജാധിരാജ, മാസ്റ്റർപീസ് എന്നിവ രചിച്ച ഉദയകൃഷ്ണയാണ് ഈ അജയ് വാസുദേവ് ചിത്രത്തിനും തിരക്കഥ രചിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആയിരിക്കും ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഒരിടവേളക്ക് ശേഷം ഉദയ കൃഷ്ണ തിരിച്ചു വരുന്ന ചിത്രം കൂടിയാവുമിത്.

ഗുഡ് വിൽ എന്റർടൈൻമെന്റ് നിർമ്മിക്കാൻ പോകുന്ന രണ്ട് ചിത്രങ്ങളിലാണ് മമ്മൂട്ടി വേഷമിടുക എന്നും, അതിലൊന്ന് അജയ് വാസുദേവ് ഒരുക്കുമ്പോൾ മറ്റൊന്ന് ഒരുക്കുക അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഷാജി പാടൂർ ആണെന്നും വാർത്തകൾ പറയുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പകലും പാതിരാവുമാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisement

നിഷാദ് കോയ രചിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ. സംവിധാനത്തിനൊപ്പം നടനെന്ന നിലയിൽ കൂടി ശ്രദ്ധ നേടിയ അജയ് വാസുദേവ് മാളികപ്പുറം, മന്ദാകിനി, വിരുന്ന്, മുറിവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ജിതിൻ കെ ജോസ് ചിത്രം ചെയ്യുന്ന മമ്മൂട്ടി ഇനി ചെയ്യാൻ പോകുന്നത് മഹേഷ് നാരായണൻ ചിത്രമാണ്. ഗൗതം മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്, ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close