കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തെ കുറിച്ച് മനസ്സു തുറന്നു മമ്മൂട്ടി

Advertisement

കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന സിനിമ മെഗാ സ്റ്റാർ മമ്മൂട്ടി ചെയ്യും എന്നും ആ ചിത്രം നിർമ്മിക്കുക ആഗസ്റ്റ് സിനിമാസ് ആണെന്നും കഴിഞ്ഞ വർഷം വാർത്തകൾ വരികയും ആഗസ്റ്റ് സിനിമാസ് അത് പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാൽ ആ ചിത്രം ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആണ് ഇപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടി പറയുന്നത്. ഇതുവരെ ആ പ്രൊജക്ടിനെ കുറിച്ച് ഒരു തീരുമാനവും ഇല്ല എന്നും ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഇന്ന് മാമാങ്കം ടീമിനൊപ്പം നടത്തിയ പത്ര സമ്മേളനത്തിലാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യും എന്നും ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്നുമായിരുന്നു നേരത്തെ ആഗസ്റ്റ് സിനിമാസ് പുറത്തു വിട്ട വിവരം.

അതിനു ശേഷം ആണ് കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദര്‍ശന്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പ്രഖ്യാപിച്ചതും ഷൂട്ടിങ് ആരംഭിച്ചതും. ആഗസ്റ്റ് സിനിമാസിന് ഈ പ്രോജക്റ്റ് തുടങ്ങാൻ ആറു മാസത്തിൽ അധികം സമയം നൽകിയിട്ടും അവർ അത് തുടങ്ങാതെ ഇരുന്നപ്പോൾ ആണ് പ്രിയദർശൻ തന്റെ പ്രോജക്ട് ആയി മുന്നോട്ടു പോയത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തും എന്നാണ് ഇപ്പോൾ ഉള്ള വിവരം. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നൂറു കോടി ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ചരിത്രവും ഫിക്ഷനും കൂട്ടിച്ചേർത്ത കഥയാണ് പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close