മെഗാസ്റ്റാറിന്റെ കിടിലൻ സ്റ്റൈലുമായി മാസ്റ്റർപീസിലെ ആദ്യഗാനം തരംഗമാകുന്നു

Advertisement

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിലെ ആദ്യഗാനം തരംഗമാകുന്നു. ‘വേക്ക് അപ്’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഹിറ്റായി മാറിയിരിക്കുകയാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ദീപക് ദേവാണ് ഈണം നൽകിയിരിക്കുന്നത്. യുവത്വത്തിന്റെ ആവേശവും പ്രസരിപ്പുമെല്ലാം വ്യക്തമാക്കുന്ന രീതിയിലാണ് പാട്ടിന്റെ ഈണവും ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും, മേക്കിങ് വീഡിയോയും, ട്രെയിലറും മുൻപ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യഗാനവും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

Advertisement

കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി മാസ്റ്റർ പീസിൽ അവതരിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റും ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രമാണിത്. സ്നേഹമുള്ള സിംഹം, മഴയെത്തും മുന്‍പേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

മാസ്റ്റർ പീസിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ്.

ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്‌വ എന്നിങ്ങനെ ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് ‘മാസ്റ്റർ പീസി’ന്റെ നിർമ്മാണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close