സാറേ ക്രിസ്റ്റഫർ പ്രശ്നമാണ്; ഉദ്വേഗജനകമായ ആദ്യ പകുതിയുമായി മെഗാസ്റ്റാർ ചിത്രം

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ ഇന്ന് രാവിലെ ഒമ്പതര മുതലാണ് കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. ഉദയ കൃഷ്ണ രചിച്ചു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഉദ്വേഗവും ആവേശവും നിലനിർത്തി മുന്നോട്ടു പോകാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ വിജയം. ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇനിയെന്ത് എന്നറിയാനുള്ള ഒരാകാംഷ പ്രേക്ഷകരിൽ നിറക്കാൻ ഈ ചിത്രത്തിന് കഴിയുന്നുണ്ട്. തന്റെ പതിവ് ശൈലിയിൽ നിന്നൊക്കെ മാറിയാണ് ഉദയ കൃഷ്ണ ഈ ചിത്രം രചിച്ചിരിക്കുന്നത്. ത്രില്ലറുകൾ ഒരുക്കുന്നതിൽ എന്നും മികവ് പുലർത്തിയിട്ടുള്ള ബി ഉണ്ണികൃഷ്ണൻ, തന്റെ മേക്കിങ്ങിലൂടെയും ആ തിരക്കഥക്കു ഇതുവരെ മിഴിവ് പകർന്നിട്ടുണ്ട്. ആക്ഷൻ രംഗങ്ങളും ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ നൽകുന്ന ദുരൂഹതയും നന്നായി തന്നെ പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ സംവിധായകന് സാധിക്കുന്നുണ്ട്.

ആരാധകർക്ക് ആവേശമാകുന്ന മാസ്സ് രംഗങ്ങൾക്കും ഈ ചിത്രത്തിൽ പഞ്ഞമില്ല. മെഗാസ്റ്റാർ മമ്മൂട്ടിയുടെ എൻട്രിയോടെയാണ് ചിത്രം പൂർണ്ണമായും ട്രാക്കിലെത്തുന്നത്. ക്രിസ്റ്റഫർ എന്ന പോലീസ് ഓഫീസറായി അദ്ദേഹം കൊണ്ട് വരുന്ന എനർജിയും സ്റ്റൈലും ആവേശവും ഒന്ന് വേറെ തന്നെയാണ്. അദ്ദേഹത്തോടൊപ്പം തന്നെ വലിയ കയ്യടി നേടുന്ന മറ്റൊരാൾ ഷൈൻ ടോം ചാക്കോയാണ്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ രണ്ടാം പകുതിൽ അവരെ കാത്തിരിക്കുന്നുണ്ട് എന്ന ഫീൽ നൽകിയാണ് ഒരു കിടിലൻ ഇന്റെർവൽ പഞ്ചോടെ ആദ്യ പകുതി അവസാനിക്കുന്നത്. ആദ്യ പകുതിയിൽ ലഭിച്ച അതേ ആവേശം രണ്ടാം പകുതിയിലും ലഭിച്ചാൽ മമ്മൂട്ടിയുടെ മറ്റൊരു സൂപ്പർ ഹിറ്റായി ക്രിസ്റ്റഫർ മാറുമെന്നുറപ്പ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close