ത്രില്ലറുമായി ആറാടാൻ ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ടീം വീണ്ടും; മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ വമ്പൻ റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഗൾഫിലും ഗംഭീര റിലീസാണ് ലഭിക്കുക. കേരളത്തിൽ രാവിലെ ഒമ്പതര മുതലാണ് ഷോകൾ ആരംഭിക്കുക. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ആറാട്ട് രചിച്ച ഉദയ കൃഷ്ണ തന്നെയാണ്. ഇത്തവണ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ആണ് ബി ഉണ്ണികൃഷ്ണൻ എത്തിയിരിക്കുന്നത്. ആർ ഡി ഇല്ല്യൂമിനേഷനെന്ന തന്റെ ബാനറിൽ ബി ഉണ്ണികൃഷ്‌ണൻ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി ക്രിസ്റ്റഫർ എന്ന പേരുള്ള ഒരു പോലീസ് ഓഫീസർ ആയാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നാണ്. ഇരുപത്തിയഞ്ചു കോടിയോളം മുതൽ മുടക്കിലൊരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ശരത് കുമാർ, വിനയ് റായ്, സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരാണ് ഇതിലെ മറ്റു താരങ്ങൾ. മനോജ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഫെയ്‌സ് സിദ്ദിഖി ആണ്. ജസ്റ്റിൻ വർഗീസാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close