യൂട്യൂബ് നോക്കാതെ ചെയ്യാൻ അറിയാവുന്ന ഒരേയൊരു കാര്യം; കൗമാര പ്രണയകഥ പറയാൻ ഓ മൈ ഡാർലിങ്; ട്രെയ്‌ലർ എത്തി

Advertisement

ഒരുകാലത്ത് മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ നടിയാണ് അനിഖ സുരേന്ദ്രൻ. ഒരുപിടി മലയാളം, തമിഴ് ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ അനിഖ ആദ്യമായി മലയാളത്തിൽ നായികയായി അഭിനയിച്ച ചിത്രമായ ഓ മൈ ഡാർലിംഗ് റിലീസിന് ഒരുങ്ങുകയാണ്. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ്‌ ഡി സാമുവലാണ്. ഇപ്പോഴിതാ ഇതിന്റെ ട്രെയ്‌ലർ പുറത്ത് വന്നിരിക്കുകയാണ്. യുവ പ്രേക്ഷകരെ ഏറെയാകർഷിക്കുന്ന ഒരു പക്കാ റൊമാന്റിക് ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഈ ട്രയ്ലർ നക്കുന്നത്. കുറച്ചു ദിവസം മുമ്പ് റിലീസ് ചെയ്ത ഇതിന്റെ ടീസറും സൂപ്പർ ഹിറ്റായി മാറിയിരുന്നു. കഴിഞ്ഞ വർഷമാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തത്. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാർലിങ് പറയുന്നതെന്ന ഫീലാണ് ടീസറും ഇപ്പോൾ വന്ന ട്രെയ്‌ലറും തരുന്നത്.

അനിഖ സുരേന്ദ്രൻ കൂടാതെ, മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. സൂപ്പർഹിറ്റ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ സംഗീതം നല്കയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകിയത് അൻസാർ ഷാ, എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോൾ എന്നിവരാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ, ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഭാസ്കർ ദി റാസ്കൽ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസം എന്നിവയിലൂടെയാണ് ജനപ്രീതി നേടിയത്. ഫെബ്രുവരി 24 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close