2022 ലെ മികച്ച ഇന്ത്യൻ ചിത്രങ്ങൾ; ഫോർബ്‌സ് പട്ടികയിൽ ഇടം പിടിച്ച് 2 മലയാള ചിത്രങ്ങൾ

Advertisement

2022 എന്ന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒരുപിടി മികച്ച ചിത്രങ്ങൾ പല പല ഭാഷകളിൽ നിന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ വർഷമാണിത്. മലയാളത്തിൽ നിന്നും മികച്ച നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ഈ വർഷം ഉണ്ടായി. അതിൽ മിക്കതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഫോർബ്‌സ് മാഗസിൻ. അതിൽ രണ്ട് മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്ന ചിത്രവുമാണ് ലിസ്റ്റിൽ ഇടം നേടിയ മലയാള ചിത്രങ്ങൾ.

രാജമൗലി സംവിധാനം ചെയ്ത ആർആർആർ, അമിതാഭ് ബച്ചൻ പ്രധാന വേഷം ചെയ്ത ​ഗുഡ്ബൈ, ദ സ്വിമ്മേർസ്, സായ് പല്ലവിയുടെ ​ഗാർഗി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ട് പ്രധാന വേഷം ചെയ്ത ​ഗം​ഗുഭായ് കത്തിയാവാഡി, പ്രിസണേഴ്സ് ഓഫ് ​ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ : ദ കേസ് എ​ഗൈൻസ് ബോയ്ങ് തുടങ്ങിയ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ള മറ്റ് പ്രമുഖ ചിത്രങ്ങൾ. നിസാം ബഷീർ ഒരുക്കിയ മമ്മൂട്ടി ചിത്രം റോഷാക്ക് രചിച്ചത് സമീർ അബ്ദുൾ ആണ്. സൈക്കോളജികൾ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം അതിന്റെ വ്യത്യസ്തമായ മേക്കിങ് സ്റ്റൈൽ കൊണ്ടാണ് ശ്രദ്ധ നേടിയത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രം, ആക്ഷേപ ഹാസ്യം അതിമനോഹരമായി ഉപയോഗിച്ച് കൊണ്ട് കാലിക പ്രസകതമായ, സാമൂഹിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിച്ചു കൊണ്ടാണ് കയ്യടി നേടിയെടുത്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close