ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ഖസാക്കിന്റെ ഇതിഹാസം: മമ്മൂട്ടി പറയുന്നു

Advertisement

മലയാളത്തിന്റെ പുതു തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കി എസ് ഹരീഷ് രചിച്ച നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇന്ന് തീയേറ്ററുകളിൽ റീലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ വലിയ കയ്യടി നേടുകയാണ്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി വെളിപ്പെടുത്തിയ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ലിജോയും താനും രണ്ട് മൂന്ന് കഥകൾ ചർച്ച ചെയ്തിരുന്നു എന്നും അതിൽ നിന്നാണ് ഈ ചിത്രം ഉണ്ടായതെന്നും മമ്മൂട്ടി പറയുന്നു.

ഒ വി വിജയൻ രചിച്ച പ്രശസ്ത നോവലായ ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാൻ ആലോചിച്ചിരുന്നു എങ്കിലും, അത് ചെയ്യാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് നടക്കാതെ പോയെന്ന് മമ്മൂട്ടി വിശദീകരിച്ചു. മറ്റ് ചില കഥകൾ നടക്കാതെ പോയതിന് കാരണം, ഉയർന്ന ബഡ്ജറ്റും ചില ആര്ടിസ്റ്റുകളെ കിട്ടാനുള്ള ബുദ്ധിമുട്ടുകളും മറ്റും ആയിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. ചെറിയ ബഡ്ജറ്റിൽ ഒരുക്കാൻ പറ്റിയ ചിത്രം നൻ പകൽ നേരത്ത് മയക്കം ആയിരുന്നു എന്നും അത്കൊണ്ട് ഇത് നടന്നു എന്നും മമ്മൂട്ടി പറയുന്നു. ഇതിന്റെ രചയിതാവ് എസ് ഹരീഷിന്റെ ഒരു തിരക്കഥയിൽ കൂടി അഭിനയിച്ചാൽ കൊള്ളാം എന്നുണ്ടെന്നും താൻ അദ്ദേഹത്തോട് ഒരു കഥ ചോദിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close