‘ആവിഷ്കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും വലുത്’; കസബ വിവാദത്തിൽ പ്രതികരണവുമായി മമ്മൂട്ടി

Advertisement

‘കസബ’ എന്ന ചിത്രത്തിനെതിരെ നടി പാർവതി നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി. ആവിഷ്കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും വലുതാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍വതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്‌തിരുന്നതായും താൻ അവരെ ആശ്വസിപ്പിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകളിലൂടെ;

Advertisement

പാര്‍വതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടില്ല.

വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമ്മുക്ക് വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങളാണ്. സ്വാതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും.

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് കസബ എന്ന ചിത്രത്തെക്കുറിച്ച് പാർവതി പരാമർശിച്ചത്. ഇതിനെതിരെ വിമർശനങ്ങൾ ഉയരുകയും നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ പാർവതിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. ‘

Advertisement

Copyright © 2017 onlookersmedia.

Press ESC to close