മമ്മൂട്ടി ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുവാൻ റിലൈയൻസ് എന്റർടൈന്മെന്റ്സ്

Advertisement

മമ്മൂട്ടിയെ നായകനാക്കി എ. കെ സാജൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പുതിയ നിയമം. ലേഡി സൂപ്പർസ്റ്റാർ നയൻതാര ആയിരുന്നു ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരുന്നത്. നയൻതാരയുടെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനവും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം എന്ന നിലയിലും പുതിയ നിയമം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനവും നിരൂപക പ്രശംസകളും ചിത്രത്തെ തേടി എത്തിയിരുന്നു. അബാം മൂവീസ്, വി.ജി ഫിലിംസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ജിയോ ഏബ്രഹാം, പി. വേണുഗോപാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ പുതിയ നിയമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ്.

വി.ജി ഫിലിംസ് ഇന്റർനാഷണലിന്റെ അരുൺ നാരായനാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പുറത്ത് വിട്ടിരിക്കുന്നത്. റിലൈൻസ് എന്റർടൈന്മെന്റ്സും നീരജ് പാണ്ഡെയുമാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് പോസ്റ്റിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഹിന്ദിയിൽ മമ്മൂട്ടിയുടെയും നയൻതാരയുടെയും വേഷം ആരായിരിക്കും കൈകാര്യം ചെയ്യുക എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബോളിവുഡിലെ സ്റ്റാർ കപ്പിൽസ് ആയിരിക്കും ലീഡ് റോളിൽ വരുക എന്ന സൂചന വി.ജി ഫിലിംസ് ഇന്റർനാഷണലിന്റെ അരുൺ നാരായൺ സൂചന നൽകിയിട്ടുണ്ട്. മലയാളത്തിലെ സിനിമ പ്രേമികളും ഏറെ പ്രതീക്ഷയോടെ തന്നെയാണ് ബോളിവുഡ് റീമേക്ക് ഉറ്റുനോക്കുന്നത്. ദീപിക പദുക്കോൺ- രൺവീർ സിംഗ് എന്നിവരായിരിക്കും കേന്ദ്ര കഥാപാത്രങ്ങളായി വരുക എന്നും അഭ്യൂഹങ്ങളുണ്ട്. മമ്മൂട്ടിയുടെ ഒരുപാട് ചിത്രങ്ങൾ അന്യ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് പുതിയ നിമയം. 4 വർഷത്തിന് ശേഷമാണ് റീമേക്ക് അവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ റിലൈൻസ് സ്വന്തമാക്കിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close